loader image
പുനർജനിയിൽ സിബിഐ അന്വേഷണമോ? ‘ചോദ്യം ചെയ്‌തോ, അറസ്റ്റ് ചെയ്‌തോ’; വി.ഡി. സതീശന്റെ തുറന്ന വെല്ലുവിളി

പുനർജനിയിൽ സിബിഐ അന്വേഷണമോ? ‘ചോദ്യം ചെയ്‌തോ, അറസ്റ്റ് ചെയ്‌തോ’; വി.ഡി. സതീശന്റെ തുറന്ന വെല്ലുവിളി

പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസിന്റെ ‘ലക്ഷ്യ’ ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനർജനി പദ്ധതിയിൽ ഇതുവരെ നാല് തവണ അന്വേഷണം നടന്നതാണ്. ഇനിയും അന്വേഷണം വേണമെന്നുണ്ടെങ്കിൽ സർക്കാർ അത് നടത്തട്ടെ എന്ന് അദ്ദേഹം പറഞ്ഞു. വിദേശ ധനസഹായ നിയന്ത്രണ ചട്ടങ്ങൾ (FCRA) കൃത്യമായി പാലിച്ചാണ് പദ്ധതിയുമായി മുന്നോട്ട് പോയതെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. തന്നെ സി.ബി.ഐയെ കൊണ്ട് ചോദ്യം ചെയ്യിപ്പിച്ച് അറസ്റ്റ് ചെയ്യിപ്പിക്കാനാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും പദ്ധതിയെങ്കിൽ അത് നടക്കട്ടെ എന്ന് അദ്ദേഹം വെല്ലുവിളിച്ചു.

Also Read: ഡിസംബറിലെ പതിവ് തെറ്റി; സംസ്ഥാനത്ത് കോഴി വില കുതിക്കുന്നു, ഹോട്ടൽ വിഭവങ്ങൾക്കും വിലയേറും

പുനർജനി പദ്ധതിക്ക് സ്വന്തമായി അക്കൗണ്ടോ ഫണ്ടോ ഇല്ലെന്നും സഹായം നൽകുന്നവർ നേരിട്ട് ഗുണഭോക്താക്കൾക്കാണ് അത് കൈമാറിയതെന്നും സതീശൻ വിശദീകരിച്ചു. പദ്ധതിയിൽ ഒരു രൂപ പോലും ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല. വിദേശ സഹായ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾ നേരത്തെ തന്നെ ഇടപെടേണ്ടതായിരുന്നു എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. തനിക്കെതിരെ എന്തെങ്കിലും സത്യസന്ധമായ ആരോപണങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവർ അത് നേരത്തെ തന്നെ ഉപയോഗിക്കുമായിരുന്നു വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

See also  റീച്ചിന് വേണ്ടി ചെയ്തത് കൊടും ക്രൂരത!ഷിംജിതയ്ക്ക് ജാമ്യമില്ല; ജയിലിൽ തുടരും

The post പുനർജനിയിൽ സിബിഐ അന്വേഷണമോ? ‘ചോദ്യം ചെയ്‌തോ, അറസ്റ്റ് ചെയ്‌തോ’; വി.ഡി. സതീശന്റെ തുറന്ന വെല്ലുവിളി appeared first on Express Kerala.

Spread the love

New Report

Close