loader image
ഇന്ത്യയിൽ പുതിയ അതിഥി; മിസോറാമിൽ നിന്നും വിഷമില്ലാത്ത പുതിയ ഇനം പാമ്പിനെ കണ്ടെത്തി

ഇന്ത്യയിൽ പുതിയ അതിഥി; മിസോറാമിൽ നിന്നും വിഷമില്ലാത്ത പുതിയ ഇനം പാമ്പിനെ കണ്ടെത്തി

ന്ത്യയിൽ പുതിയ ഇനം പാമ്പ് ‘കലമരിയ മിസോറാമെൻസിസ്’ മിസോറാമിൽ നിന്നും കണ്ടെത്തി. ഇന്ത്യയിലെ പാമ്പുകളുടെ വൈവിധ്യത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. മിസോറാമിലെ നിത്യഹരിത വനങ്ങളിൽ നിന്നാണ് ‘കലമരിയ മിസോറാമെൻസിസ്’ എന്ന പാമ്പിനെ ഗവേഷകർ കണ്ടെത്തിയത്.

കാണാൻ കൗതുകമുള്ള ഈ പാമ്പ് വിഷമില്ലാത്ത ഇനമാണ്. മനുഷ്യർക്ക് ഇതൊരിക്കലും ഒരു ഭീഷണിയല്ല. മിസോറാമിൽ നിന്ന് കണ്ടെത്തിയതിനാലാണ് ഇതിന് ‘മിസോറാമെൻസിസ്’ എന്ന് പേര് നൽകിയത്. ‘റീഡ് സ്‌നേക്ക്’ വിഭാഗത്തിൽപ്പെട്ടതാണ് ഈ ചെറിയ പാമ്പ്. ഇരുണ്ട ശരീരവും അതിൽ മങ്ങിയ വരകളും, മഞ്ഞനിറത്തിലുള്ള അടിവയറും ഇതിന്റെ പ്രത്യേകതയാണ്. വാലിൽ കറുത്ത നിറത്തിലുള്ള കട്ടിയുള്ള വരയുമുണ്ട്. മിസോറാം സർവ്വകലാശാലയിലെ സുവോളജി വിഭാഗം പ്രൊഫസർ എച്ച്.ടി. ലാൽറെംസംഗയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ സുപ്രധാന കണ്ടെത്തലിന് പിന്നിൽ. ഇൻഡോ-ബർമ്മൻ ജൈവവൈവിധ്യ മേഖലയിൽ ഇനിയും കണ്ടെത്താത്ത എത്രയോ ജീവിവർഗങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണ് ഈ പുതിയ കണ്ടെത്തൽ.

The post ഇന്ത്യയിൽ പുതിയ അതിഥി; മിസോറാമിൽ നിന്നും വിഷമില്ലാത്ത പുതിയ ഇനം പാമ്പിനെ കണ്ടെത്തി appeared first on Express Kerala.

See also  റിവർ സിറ്റിയും ഗോൾഡിലോക്ക്സ് സോണും! അമേരിക്കൻ നാവികപ്പടയുടെ തന്ത്രങ്ങളോ അതോ ഇറാന്റെ മുന്നിലെ കീഴടങ്ങലോ?
Spread the love

New Report

Close