loader image
ടാറ്റ ആൾട്രോസിന് വൻ വിലക്കുറവ്: 1.85 ലക്ഷം രൂപ വരെ ലാഭിക്കാം!

ടാറ്റ ആൾട്രോസിന് വൻ വിലക്കുറവ്: 1.85 ലക്ഷം രൂപ വരെ ലാഭിക്കാം!

പുതുവർഷത്തിൽ പുത്തൻ കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ടാറ്റ മോട്ടോഴ്‌സിന്റെ വക മികച്ചൊരു സമ്മാനം. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസ് ഇപ്പോൾ ആകർഷകമായ കിഴിവുകളിൽ ലഭ്യമാണ്. പ്രധാനമായും 2024 മോഡലുകളുടെ സ്റ്റോക്കുള്ള ഡീലർമാരാണ് ഈ വമ്പിച്ച ഇളവുകൾ നൽകുന്നത്. 2025 മോഡൽലിൽ കമ്പനി ഏകദേശം ഒരുലക്ഷം രൂപ വരെ കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ ആൾട്രോസ് വാങ്ങാം.

ആൾട്രോസ് റേസർ: ഏറ്റവും കൂടുതൽ ലാഭം ഈ മോഡലിലാണ്- ഏകദേശം 1.85 ലക്ഷം രൂപ വരെ.

2024 മോഡലുകൾ: പഴയ സ്റ്റോക്കുകൾക്ക് വൻ ഡിസ്‌കൗണ്ട്.

2025 മോഡലുകൾ: പുതിയ വർഷത്തെ മോഡലുകൾക്കും ഏകദേശം 1 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.

Also Read: ടാറ്റയ്ക്ക് ഭീഷണിയായി എംജി; വിൻഡ്സർ ഇവിയുടെ കരുത്തിൽ കുതിച്ചുചാട്ടം, വിൽപനയിൽ റെക്കോർഡ്

ആൾട്രോസ് പ്രധാനമായും മൂന്ന് എഞ്ചിൻ വേരിയന്റുകളിൽ ലഭ്യമാണ്

പെട്രോൾ: 1.2 ലിറ്റർ NA എഞ്ചിൻ (5-സ്പീഡ് മാനുവൽ / AMT).

ഡീസൽ: 1.5 ലിറ്റർ എഞ്ചിൻ (5-സ്പീഡ് മാനുവൽ).

See also  സൗദിയിൽ സ്വദേശിവൽക്കരണം കടുപ്പിക്കുന്നു; ലക്ഷക്കണക്കിന് പ്രവാസികൾക്ക് തൊഴിൽ നഷ്ടമായേക്കാം

സിഎൻജി: 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് കൂടിയ CNG വേരിയന്റ്.

ടാറ്റ ആൾട്രോസ് സ്മാർട്ടിൽ 6 എയർബാഗുകൾ, ESC, 16 ഇഞ്ച് സ്റ്റീൽ വീലുകൾ, എൽഇഡി ടെയിൽ-ലാമ്പുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 3-പോയിന്റ് സീറ്റ് ബെൽറ്റുകൾ, റിമോട്ട് കീലെസ് എൻട്രി, എല്ലാ ഡോറുകളിലും പവർ വിൻഡോകൾ, ഐഡിൽ സ്റ്റാർട്ട്-ടോപ്പ് (പെട്രോൾ-എംടിയിൽ മാത്രം), മൾട്ടി-ഡ്രൈവ് മോഡ് (സിഎൻജിയിൽ ഇല്ല), ഇഎസ്‌സി, 6 എയർബാഗുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ആൾട്രോസ് പ്യൂവറിൽ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓട്ടോ ഫോൾഡിംഗ് ORVM, ക്രൂയിസ് കൺട്രോൾ, റിയർവ്യൂ ക്യാമറ, ഓട്ടോ റെയിൻ സെൻസിംഗ് വൈപ്പറുകൾ,ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 4 സ്പീക്കറുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, റിയർവ്യൂ ക്യാമറ, റിയർ ഡീഫോഗർ എന്നിവയുണ്ട്.

Also Read: പുത്തൻ ഭാവത്തിൽ ഡസ്റ്റർ എത്തുന്നു; ജനുവരി 26-ന് ഇന്ത്യയിൽ അരങ്ങേറ്റം!

മുകളിൽ സൂചിപ്പിച്ചിരിക്കുന്ന കിഴിവുകൾ ഓരോ സംസ്ഥാനത്തെയും നഗരത്തെയും ഡീലർഷിപ്പുകളെയും അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം. കൂടാതെ, കാറിന്റെ വേരിയന്റ്, സ്റ്റോക്ക് ലഭ്യത, നിറം എന്നിവയനുസരിച്ചും ഓഫറുകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്. നിങ്ങളുടെ നഗരത്തിലെ കൃത്യമായ വിലയും ലഭ്യമായ കിഴിവുകളും അറിയുന്നതിനായി വാഹനം വാങ്ങുന്നതിന് മുൻപ് തൊട്ടടുത്തുള്ള മാരുതി സുസുക്കി ഡീലർഷിപ്പുമായി ബന്ധപ്പെടുക.

See also  ജനങ്ങൾ ടിവികെയെ വിശ്വസിക്കുന്നു: വിജയ്

The post ടാറ്റ ആൾട്രോസിന് വൻ വിലക്കുറവ്: 1.85 ലക്ഷം രൂപ വരെ ലാഭിക്കാം! appeared first on Express Kerala.

Spread the love

New Report

Close