
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം കെഎസ്ആർടിസിക്ക് ഇനി പുത്തൻ ഉണർവ് നൽകാൻ മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഗുഡ്‌വിൽ അംബാസഡറായി മോഹൻലാലിനെ നിയമിച്ച വിവരം ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ അറിയിച്ചു.
മോഹൻലാൽ അഭിനയിക്കുന്ന ബോധവൽക്കരണ വീഡിയോകളും പോസ്റ്ററുകളും ബസ്സുകളിലും സോഷ്യൽ മീഡിയയിലും സജീവമാകും. ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന് മോഹൻലാൽ യാതൊരുവിധ പ്രതിഫലവും വാങ്ങുന്നില്ല എന്നും മന്ത്രി വ്യക്തമാക്കി.
The post ആനവണ്ടിയുടെ പെരുമ ഉയർത്താൻ ഇനി ‘ലാലേട്ടൻ’; കെഎസ്ആർടിസി ഗുഡ്‌വിൽ അംബാസഡറായി മോഹൻലാൽ appeared first on Express Kerala.



