"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

പിണറായി സർക്കാർ പവർകട്ടൊഴിവാക്കിയത് 12000കോടിയുടെ വൈദ്യുതി പുറമെ നിന്ന് വാങ്ങിക്കൂട്ടി. ആഭ്യന്തര ഉൽപ്പാദനം കൂട്ടാൻ ഒരു നടപടിയുമെടുത്തില്ല. രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയോടെ ഉത്പാദനം കൂട്ടാൻ അതിവേഗ നടപടികളുമായി കെ.എസ്.ഇ.ബി. ഇടുക്കിയിൽ 2000മെഗാവാട്ടിന്റെ രണ്ടാംഘട്ടത്തിനും കക്കയത്ത് 1000മെഗാവാട്ട്, ശബരിഗിരി 450മെഗാവാട്ട് പദ്ധതികൾക്ക് അനുമതി ഉടൻ. സോളാർ വൈദ്യുതി രാത്രിയിൽ ഉപയോഗിക്കാൻ ബാറ്ററി സ്റ്റോറേജ് വ്യാപകമാക്കും. കേരളത്തിലെ ഇരുട്ടിലാക്കാതിരിക്കാൻ അടിയന്തര നടപടികളുമായി സർക്കാർ

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുണ്ടാവുകയും അത് സർക്കാരിന്റെ പ്രതിച്ഛായയെ തന്നെ ബാധിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടായതോടെ ആഭ്യന്തര വൈദ്യുതോത്പാദനം കൂട്ടാൻ അടിയന്തര നടപടികൾ കെ.എസ്.ഇ.ബി തയ്യാറാക്കുന്നു.


ഇതിനുള്ള പദ്ധതികൾക്ക് ഉടൻ മന്ത്രിസഭാ യോഗം അനുമതി നൽകും. ഇടുക്കി, ശബരിഗിരി പദ്ധതികളുടെ രണ്ടാംഘട്ടം, കക്കയം പദ്ധതി എന്നിവക്കാണ് മുൻഗണന. എന്നാൽ പ്രകൃതി സ്നേഹികളുടെ എതിർപ്പ് കാരണം കൂടുതൽ ജലവൈദ്യുതി പദ്ധതികൾ സാദ്ധ്യമാവില്ല. ആതിരപ്പള്ളിയിൽ ജലവൈദ്യുതി പദ്ധതിക്ക് ഒരുങ്ങിയെങ്കിലും എതിർപ്പ് കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.


നിലവിൽ നിത്യേന 2 സമയങ്ങളിലായി 25 മിനിട്ട് വീതം 50 മിനിട്ട് വരെ വൈദ്യുതി മുടങ്ങുന്നുണ്ട്.  വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയുള്ള സമയങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.


ചൂട് കൂടുന്നതിനാലാണ് വൈദ്യുതി ഉപഭോഗം ഉയരുന്നത്. പീക്ക് സമയ ഉപയോഗം വ്യാഴാഴ്ച 5450 മെഗാവാട്ട് വരെ ഉയർന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ ഡിമാൻഡിനേക്കാൾ 1100 മെഗാവാട്ടിന്റെ കൂടുതലാണിപ്പോൾ. പ്രതിദിന ആവശ്യകതയും 96.02 ദശലക്ഷം യൂണിറ്റിലേക്കെത്തി.


 

ആഭ്യന്തര ഉത്പാദനം 25.22 ദശലക്ഷം യൂണിറ്റാണ് ‌മദ്ധ്യപ്രദേശിൽ നിന്നും കൈമാറ്റകരാർ വഴി 200 മെഗാവാട്ട് ലഭിക്കുന്നുണ്ട്. ഇത്  ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാവും. അന്യസംസ്ഥാനങ്ങളിലെ വൈദ്യുതി ഉത്പാദകരുമായി വൈദ്യുതി ലഭ്യമാക്കാൻ കെ.എസ്.ഇ.ബി ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും അനുകൂല തീരുമാനമായില്ല. ഈ സാഹചര്യത്തിലാണ് നിർമ്മാണത്തിലുള്ള ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കാനും മുടങ്ങിക്കിടക്കുന്നത് പുനരാരാംഭിക്കാനുമുള്ള അടിയന്തര നടപടികൾ.

 

ഇടുക്കിയിൽ വൈദ്യുതി ഉത്പാദനം കൂട്ടാനുള്ള വിപുലമായ പദ്ധതി വരുന്നുണ്ട്. രണ്ടാംഘട്ട വിപുലീകരണത്തിന് കേന്ദ്ര ഏജൻസിയായ വാപ്‌കോസാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്. 800 മെഗാവാട്ട് വൈദ്യുതി പീക്ക് മണിക്കൂറുകളിൽ അധികമായി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

 

തുരങ്കവും പവർഹൗസും ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പാരിസ്ഥിതികആഘാതം കുറച്ചായിരിക്കും നിർമ്മാണം. അവിടെ 2,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലസംഭരണ ശേഷി ഉണ്ട്. നിലവിൽ 780 മെഗാവാട്ട് ശേഷിയാണ് ഇടുക്കി പദ്ധതിക്കുള്ളത്.  1000 മെഗാവാട്ടിന്റെ കക്കയം പദ്ധതിയുടെയും പഠന റിപ്പോർട്ടായിട്ടുണ്ട്. ശബരിഗിരിയിലെ 450 മെഗാവാട്ടിന്റെ പദ്ധതിയും വേഗത്തിലാക്കും.


  എൽ.ഡി.എഫ് സർക്കാരിന്റെ അവസാന 3 വർഷക്കാലം മാത്രം വൈദ്യുതി വാങ്ങാൻ ചെലവഴിച്ചത് 12000 കോടി രൂപയാണെന്ന് കണക്കുകൾ പറയുന്നു. എന്നാൽ വൈദ്യുതോത്പാദന പദ്ധതികൾക്കായി കേവലം 3042കോടിയാണ് 10വർഷം ചെലവഴിച്ചത്. വൈദ്യുതി ഉത്പാദനം കൂട്ടാതെ പുറമെ നിന്ന് വൈദ്യുതി വാങ്ങുകയായിരുന്നു എൽ.ഡി.എഫ് സർക്കാരിന്റെ നയം.

 

പത്തു പദ്ധതികളിലായി ലഭിക്കുന്നത് 150.636 മെഗാവാട്ട് വൈദ്യുതി മാത്രമാണ്. എന്നാൽ സോളാർ വൈദ്യുതിയായി 2492.459 മെഗാവാട്ട് ലഭിക്കുന്നുണ്ട്. ഇത് രാത്രികാല ഉപയോഗത്തിന് ശേഖരിച്ചു വയ്ക്കാൻ സോളാർ ബാറ്ററി എനർജി സ്‌റ്റോറേജുകൾ വ്യാപകമാക്കാനും തീരുമാനമുണ്ട്.

Get more updates from Pudukad News on Google