"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വനിതാ ട്വന്റി-20 ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തകർത്ത് ചാമ്പ്യന്മാരായിട്ടും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും എസിസി പ്രസിഡന്റുമായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ വിസമ്മതിച്ച് ഇന്ത്യന്‍ വനിതാ ടീം: ബിസിസിഐയുടെ നിലപാടിനൊപ്പം ഉറച്ചുനിൽക്കുന്നതായി ഹെഡ് കോച്ച് അമോൽ മജുംദാർ; അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിജയം ആഘോഷിച്ച് ഇന്ത്യന്‍ താരങ്ങൾ

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

ദുബായ്: ദുബായില്‍ നടന്ന വനിതാ ട്വന്റി-20 ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്ത് എട്ടാം കിരീടം ചൂടിയതിന് പിന്നാലെ, ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ഏഷ്യ കപ്പ് ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. 


ഞായറാഴ്ച നടന്ന മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങില്‍ രണ്ടാം സ്ഥാനം നേടിയ ശ്രീലങ്കന്‍ കളിക്കാര്‍ കമ്മീഷനില്‍ നിന്നും നഖ്വിയില്‍ നിന്നും മെഡലുകളും ചെക്കും സ്വീകരിച്ചെങ്കിലും താരങ്ങള്‍ വേദിക്കരികിലേക്ക് എത്തിയില്ല. ലങ്കന്‍ നായിക ചമരി അത്തപത്തുവിന്റെ അഭിമുഖത്തിന് തൊട്ടുപിന്നാലെ തത്സമയ സംപ്രേക്ഷണം സ്റ്റുഡിയോയിലേക്ക് മാറ്റുകയായിരുന്നു. 


ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം ബിസിസിഐയുടെ കൂട്ടായ തീരുമാനമാണെന്നും തങ്ങള്‍ അതിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ഹെഡ് കോച്ച് അമോല്‍ മജുംദാര്‍ വ്യക്തമാക്കി. 

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നടന്ന പുരുഷന്മാരുടെ ഏഷ്യ കപ്പ് ഫൈനല്‍ വിജയത്തിന് ശേഷവും നഖ്വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ പുരുഷ ടീം വിസമ്മതിച്ചിരുന്നു.

 

Get more updates from Pudukad News on Google