"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതി, ഗൂഢാലോചനയ്ക്കും വഞ്ചനയ്ക്കും കേസെടുത്ത് പോലീസ്; RBCയെ പ്രതി ചേർത്ത് FIR | Messi Kerala Visit Fraud

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

Messi Kerala Visit Fraud

കൊച്ചി: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ആർ ബി സിക്കും ആന്റോ അഗസ്റ്റിനുമെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആന്റോ അഗസ്റ്റിനാണ് കേസിലെ ഒന്നാം പ്രതി, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ (BNS) 318, 61 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.(Messi Kerala Visit Fraud Case, FIR Filed Against RBC Owners)

പ്രതികൾ അന്യായമായി ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നിയമവിരുദ്ധവും വ്യാജവുമായ കരാറുകൾ നിർമ്മിച്ചെന്നും സർക്കാരിനെയും പൊതുജനങ്ങളെയും ഒരുപോലെ വഞ്ചിച്ചെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. പദ്ധതിക്കായി സ്റ്റേഡിയം കൈമാറിയതിലും ഗുരുതര ക്രമക്കേടുകൾ നടന്നതായി എഫ്.ഐ.ആർ ചൂണ്ടിക്കാണിക്കുന്നു.

സ്റ്റേഡിയം കൈമാറ്റത്തിന് നൽകേണ്ടിയിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കി നൽകിയതിനെക്കുറിച്ചും പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കും. അതേസമയം, കേസിൽ അഞ്ചിടങ്ങളിൽ മിന്നൽ റെയ്ഡ് നടക്കുകയാണ്. റെയ്ഡുമായി ചാനൽ മാനേജ്മെന്റ് സഹകരിക്കുന്നില്ലെന്ന് തൃക്കാക്കര എസിപി വ്യക്തമാക്കി. ചാനൽ ഓഫീസുകളിൽ നടക്കുന്ന തെരച്ചിൽ കേസിന്റെ സ്വാഭാവിക അന്വേഷണ നടപടികളുടെ ഭാഗമാണെന്നും പോലീസ് എല്ലാ നിബന്ധനകളും പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്നും കായിക വകുപ്പ് മന്ത്രി പ്രതികരിച്ചു.

Story Summary

Police have filed an FIR against RBC and owners, charging them with fraud and conspiracy in the Lionel Messi visit scam. The Investigation Team is also probing irregularities regarding the 5 crore rupees deposit waiver for the Kaloor Stadium transfer.

Get more updates from Pudukad News on Google