എഞ്ചിനീയർമാർക്ക് ഇനി പേരിനൊപ്പം ‘Er.’ ഉപയോഗിക്കാമെന്ന് സർക്കാർ: സെപ്റ്റംബർ 15 കർണാടകയിൽ ഔദ്യോഗിക എഞ്ചിനീയേഴ്സ് ഡേ | Karnataka Government
Current: മലയാളം

ബംഗളൂരു: കർണാടകയിലെ എഞ്ചിനീയർമാർക്ക് വലിയ ആശ്വാസവും അംഗീകാരവുമായി സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ്. ഇനി മുതൽ എഞ്ചിനീയർമാർക്ക് തങ്ങളുടെ പേരിനൊപ്പം “Er.” എന്ന പ്രിഫിക്സ് ഔദ്യോഗികമായി ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകി.(Karnataka Government Allows Prefix Er For Engineers Celebrates Engineers Day Officially)
ഇതിനുപുറമേ, മൈസൂർ മുൻ ദിവാൻ സർ എം. വിശ്വേശ്വരയ്യയുടെ ജന്മദിനമായ സെപ്റ്റംബർ 15 സംസ്ഥാനത്ത് ഔദ്യോഗിക ‘എഞ്ചിനീയേഴ്സ് ഡേ’ ആയി ആചരിക്കുമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും എഞ്ചിനീയർമാർ നൽകുന്ന വിലമതിക്കാനാവാത്ത സംഭാവനകളെ മാനിച്ചാണ് ഈ ചരിത്രപരമായ തീരുമാനമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
അധ്യാപകർക്ക് പേരിനൊപ്പം “Tr.” എന്ന് ഉപയോഗിക്കാൻ അടുത്തിടെ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് എഞ്ചിനീയർമാർക്കും തങ്ങളുടെ പദവി പേരിനൊപ്പം ഉപയോഗിക്കാൻ അനുവാദം നൽകിയത്. സർ എം. വിശ്വേശ്വരയ്യയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. പ്രതിവർഷം ഒരു ലക്ഷത്തിലധികം എഞ്ചിനീയർമാരാണ് കർണാടകയിൽ നിന്ന് പഠിച്ചിറങ്ങുന്നത്. ഇന്ത്യയുടെ സാങ്കേതിക കുതിച്ചുചാട്ടത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഈ മേഖലയിലെ വിദഗ്ദ്ധർക്ക് അർഹമായ ആദരം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
The Karnataka government officially declared September 15, the birth anniversary of Sir M. Visvesvaraya, as a state event and permitted engineers to use the prefix ‘Er.’ officially. Chief Minister D.K. Shivakumar announced the decision to recognize the contributions of engineers toward national development.




