തിയേറ്ററില്‍ വീണു ഇനി ഒടിടിയിലേക്ക്; യാഷ്-ഗീതു മോഹന്‍ദാസ് ചിത്രം ‘ടോക്‌സിക്’ ഉടന്‍ സ്ട്രീമിംഗ് ആരംഭിക്കും
Current: മലയാളം

തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം മാത്രമായി ഒതുങ്ങിയ കന്നഡ സൂപ്പര്‍താരം യാഷിന്റെ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ചിത്രം ‘ടോക്സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്സ്’ ഡിജിറ്റല്‍ റിലീസിന് ഒരുങ്ങുന്നു.
ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തിയ ഈ ഗാങ്സ്റ്റര്‍ ഡ്രാമ, തിയേറ്റര്‍ റണ്ണിന് ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്.
സെപ്റ്റംബര്‍ 25 മുതല്‍ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ5-ലൂടെ പ്രേക്ഷകരിലേക്ക് എത്തിയേക്കുമെന്നാണ് സിനിമാ ലോകത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍.
മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളില്‍ ചിത്രം ഡിജിറ്റല്‍ സ്ട്രീമിംഗിന് ലഭ്യമാകും. ഒടിടി റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അണിയറപ്രവര്‍ത്തകരില്‍ നിന്ന് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ‘രായ’, ‘ടിക്കറ്റ്’ എന്നീ ഇരട്ട വേഷങ്ങളിലാണ് യാഷ് എത്തുന്നത്.
പോര്‍ച്ചുഗീസ് ഭരണകാലത്തെ ഗോവയുടെ പശ്ചാത്തലത്തില്‍ അധോലോക സംഘങ്ങളുടെയും ക്രിമിനല്‍ നെറ്റ്വര്‍ക്കുകളുടെയും കഥ പറയുന്ന ചിത്രത്തില്‍ നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, താരാ സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയ വന്‍ താരനിര തന്നെയുണ്ട്.




