ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ നൂറ് ശതമാനം ഇറക്കുമതി തീരുവ ചുമത്താനൊരുങ്ങി അമേരിക്ക. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയാണ് ഡോണൾഡ് ട്രംപിന്റെ നീക്കം
Current: മലയാളം

വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ നൂറ് ശതമാനം ഇറക്കുമതി തീരുവ ചുമത്താനൊരുങ്ങി അമേരിക്ക. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം.
തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന സുപ്രധാന ബില്ല് യുഎസ് ജനപ്രതിനിധി സഭയിൽ ആദ്യ കടമ്പ കടന്നു.
214 നെതിരെ 211 വോട്ടുകൾക്കാണ് ബില്ല് ആദ്യ ഘട്ടത്തിൽ പാസായത്. രണ്ട് ഡെമോക്രാറ്റിക് പ്രതിനിധികൾ റിപ്പബ്ലിക്കൻ പാർട്ടിക്കാർക്കൊപ്പം വോട്ട് ചെയ്തത് അപ്രതീക്ഷിത നീക്കമായി.
ഇന്ന് ബില്ലിൽ അന്തിമ വോട്ടെടുപ്പ് നടക്കും. ബില്ല് പാസായാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ നൂറ് ശതമാനം തീരുവ ചുമത്താൻ ട്രംപിന് അധികാരം ലഭിക്കും.




