loader image
അവധി ദിവസമില്ല, ഇത്തവണ ബജറ്റ് ഞായറാഴ്ച! നിർമല സീതാരാമൻ ചരിത്രം തിരുത്തുന്നു

അവധി ദിവസമില്ല, ഇത്തവണ ബജറ്റ് ഞായറാഴ്ച! നിർമല സീതാരാമൻ ചരിത്രം തിരുത്തുന്നു

2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി തീയതികൾക്ക് അംഗീകാരം നൽകി. ഇതനുസരിച്ച് ഫെബ്രുവരി ഒന്ന് ഞായറാഴ്ച ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സാധാരണയായി പ്രവൃത്തിദിവസങ്ങളിൽ നടക്കാറുള്ള ബജറ്റ് അവതരണം ഇത്തവണ ഞായറാഴ്ചയാകുന്നത് വലിയ ആകാംക്ഷയാണ് ജനിപ്പിക്കുന്നത്. ജനുവരി 28-ന് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് ജനുവരി 29-ന് സാമ്പത്തിക സർവ്വേ റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിക്കും.

സ്വതന്ത്ര ഇന്ത്യയുടെ 88-ാമത് ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുന്ന നിർമല സീതാരാമനെ കാത്തിരിക്കുന്നത് അത്യപൂർവ്വമായ ഒരു നേട്ടമാണ്. തുടർച്ചയായി ഒൻപത് ബജറ്റുകൾ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ ധനമന്ത്രി എന്ന ചരിത്രനേട്ടം ഇതോടെ അവർക്ക് സ്വന്തമാകും. പത്ത് ബജറ്റുകൾ അവതരിപ്പിച്ച മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ റെക്കോർഡിന് തൊട്ടടുത്തെത്തുകയാണ് ഇവർ. പി. ചിദംബരം ഒൻപത് ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും തുടർച്ചയായി ഒൻപത് തവണ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത ഇത്തവണ നിർമല സീതാരാമനെ വ്യത്യസ്തയാക്കുന്നു.

See also  വെറും 2.9 സെക്കൻഡിൽ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം! ലോകത്തെ ഞെട്ടിച്ച് ദോഹയുടെ ഇൻ്റർനെറ്റ് വേഗത

Also Read: ജനൗഷധി മരുന്നുകൾ മോശമാണോ? അല്ലെന്ന് പഠനം; ബ്രാൻഡഡ് മരുന്നുകളോട് കിടപിടിക്കുന്ന ഫലപ്രാപ്തി!

ഞായറാഴ്ച ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമാണെങ്കിലും വാരാന്ത്യങ്ങളിൽ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. കഴിഞ്ഞ വർഷം ശനിയാഴ്ചയായിരുന്നു ബജറ്റ് അവതരണം നടന്നത്. നേരത്തെ അരുൺ ജെയ്റ്റ്‌ലിയും ശനിയാഴ്ചകളിൽ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. 2017 മുതലാണ് ബജറ്റ് നിർദ്ദേശങ്ങൾ ഏപ്രിൽ മാസത്തോടെ തന്നെ നടപ്പിലാക്കാൻ സൗകര്യപ്രദമായ രീതിയിൽ തീയതി ഫെബ്രുവരി അവസാനത്തിൽ നിന്നും ഫെബ്രുവരി ഒന്നിലേക്ക് മാറ്റിയത്.

The post അവധി ദിവസമില്ല, ഇത്തവണ ബജറ്റ് ഞായറാഴ്ച! നിർമല സീതാരാമൻ ചരിത്രം തിരുത്തുന്നു appeared first on Express Kerala.

Spread the love

New Report

Close