"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

റിപ്പോർട്ടർ ടിവി ഓഫീസിൽ പോലീസ് പരിശോധന; 6300 യുഎസ് ഡോളർ പിടികൂടി,

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: മാധ്യമസ്ഥാപനമായ റിപ്പോർട്ടർ ടിവിയുടെ ആസ്ഥാനത്ത് നടന്ന പോലീസ് പരിശോധനയിൽ കണക്കിൽപ്പെടാത്ത വിദേശ കറൻസി പിടിച്ചെടുത്തു.

പരിശോധനയിൽ 6300 യുഎസ് ഡോളറാണ് കണ്ടെടുത്തത്. ഇത് ചട്ടവിരുദ്ധമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ചട്ടങ്ങൾ പ്രകാരം ഒരാൾക്ക് നിയമപരമായി കൈവശം വെക്കാവുന്നത് പരമാവധി 2000 യുഎസ് ഡോളറിന് തുല്യമായ തുക മാത്രമാണ്.

ഈ പരിധി മറികടന്ന് വലിയ തോതിൽ വിദേശ കറൻസി കൈവശം വെക്കുന്നത് വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനമായാണ് കണക്കാക്കുന്നത്.

കണ്ടെത്തിയ വിദേശ കറൻസിയുടെ ഉറവിടം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാധ്യമസ്ഥാപനത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

Get more updates from Pudukad News on Google