"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കാറിന്റെ ചെലവ് കരുതുന്നതിലും 50% അധികം; കണക്കുകൂട്ടലില്‍ പിഴച്ച് ഡ്രൈവര്‍മാര്‍,

September 17, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിന്‍: കാര്‍ ഓടിക്കുന്നുണ്ടെങ്കിലും അതിനായി ഓരോ വര്‍ഷവും സ്വന്തം പോക്കറ്റില്‍നിന്ന് എത്ര പണം ചെലവാകുന്നുവെന്ന് ഭൂരിഭാഗം ഡ്രൈവര്‍മാര്‍ക്കും കൃത്യമായ ധാരണയില്ലെന്ന് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (ഇ എസ് ആര്‍ ഐ) പുതിയ പഠനം. കാര്‍ ഉടമകള്‍ കരുതുന്നതിനേക്കാള്‍ ശരാശരി 50 ശതമാനം കൂടുതലാണ് യഥാര്‍ഥ വാര്‍ഷിക ചെലവെന്നും പഠനം കണ്ടെത്തി.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 800ല്‍ അധികം വാഹന ഉടമകളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ. പങ്കെടുത്തവരില്‍ 72 ശതമാനം പേരും തങ്ങളുടെ വാര്‍ഷിക കാര്‍ ചെലവ് യഥാര്‍ഥ തുകയേക്കാള്‍ വളരെ കുറച്ചാണ് കണക്കാക്കിയത്. വാഹനം വാങ്ങിയ തുകയും കാലപ്പഴക്കം മൂലമുണ്ടാകുന്ന മൂല്യത്തകര്‍ച്ചയും ഒഴിവാക്കി, കാര്‍ സ്വന്തമായി നിലനിര്‍ത്തുന്നതിനും ഉപയോഗിക്കുന്നതിനുമായി എത്ര ചെലവാകുന്നുവെന്നാണ് ഇവരോട് ചോദിച്ചത്.

ഒരു വര്‍ഷം ശരാശരി 2,000 യൂറോ ചെലവാകുമെന്നായിരുന്നു വാഹന ഉടമകളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇന്ധനം, ഇന്‍ഷുറന്‍സ്, മോട്ടോര്‍ ടാക്‌സ്, പാര്‍ക്കിങ്, ടോള്‍, അറ്റകുറ്റപ്പണി തുടങ്ങിയവയെല്ലാം ചേര്‍ത്തപ്പോള്‍ യഥാര്‍ഥ ചെലവ് ഏകദേശം 3,000 യൂറോയായി. അതായത് ഡ്രൈവര്‍മാര്‍ കരുതിയതിനേക്കാള്‍ 1,000 യൂറോ അധികം,ഏകദേശം 50 ശതമാനത്തിന്റെ വര്‍ധന.

ഇന്ധനമാണ് ഏറ്റവും വലിയ ചെലവിനമായി വാഹന ഉടമകള്‍ ചൂണ്ടിക്കാട്ടിയത്. ഇതിനായി വര്‍ഷം ശരാശരി 1,560 യൂറോ ചെലവാകുമെന്നാണ് അവര്‍ കണക്കാക്കിയത്. എന്നാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം, മോട്ടോര്‍ ടാക്‌സ്, പാര്‍ക്കിങ് ഫീസ്, ടോള്‍, സര്‍വീസ്, ടയര്‍ മാറ്റല്‍, അപ്രതീക്ഷിത അറ്റകുറ്റപ്പണികള്‍ തുടങ്ങിയ ചെലവുകള്‍ പലരും പൂര്‍ണമായി കണക്കിലെടുക്കുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചെലവ് പകുതിയോളം ഉപയോഗിക്കുന്ന വാഹനത്തിന്റെ ഇന്ധനരീതിയനുസരിച്ച് വാര്‍ഷിക ചെലവില്‍ വലിയ വ്യത്യാസമുണ്ടെന്നും ഗവേഷണം കണ്ടെത്തി. ഇലക്ട്രിക് വാഹനം ഉപയോഗിക്കുന്നതിന് വര്‍ഷം ശരാശരി 1,560 യൂറോ ചെലവാകുമ്പോള്‍ പെട്രോള്‍ കാറിന് 2,715 യൂറോയും ഡീസല്‍ കാറിന് 3,546 യൂറോയും ചെലവാകും. ഇതനുസരിച്ച് ഡീസല്‍ കാറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇലക്ട്രിക് വാഹനത്തിന്റെ പ്രവര്‍ത്തനച്ചെലവ് പകുതിയില്‍ താഴെയാണ്.

കാര്‍ ഉപയോഗിക്കുന്നതിനായി ഓരോ വര്‍ഷവും ചെലവഴിക്കുന്ന മൊത്തം തുകയെക്കുറിച്ച് മിക്ക ഡ്രൈവര്‍മാര്‍ക്കും വ്യക്തമായ ധാരണയില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നതെന്ന് ഇ എസ് ആര്‍ ഐ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ. ഷെയ്ന്‍ ടിമ്മണ്‍സ് പറഞ്ഞു. യാത്രാച്ചെലവ് കണക്കാക്കുമ്പോള്‍ ഇന്ധനംപോലെ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടുന്ന തുകകള്‍ മാത്രമാണ് ആളുകള്‍ പരിഗണിക്കുന്നത്. കാലക്രമേണ കൂട്ടിച്ചേര്‍ന്ന് വലിയ തുകയാകുന്ന മറ്റു ചെലവുകള്‍ പലപ്പോഴും കണക്കില്‍പ്പെടുന്നില്ല.

കാറിന്റെ യഥാര്‍ഥ വാര്‍ഷിക ചെലവ് വ്യക്തമായി മനസ്സിലാക്കുന്നത് പുതിയ വാഹനം വാങ്ങുന്നതിലും ഇലക്ട്രിക് വാഹനത്തിലേക്കോ പൊതുഗതാഗതത്തിലേക്കോ മാറുന്നതിലും കൂടുതല്‍ അറിവോടെ തീരുമാനമെടുക്കാന്‍ ആളുകളെ സഹായിക്കുമെന്നും ഡോ. ടിമ്മണ്‍സ് വ്യക്തമാക്കി.

Get more updates from Pudukad News on Google