
ദക്ഷിണ കൊറിയൻ സ്മാർട്ട്ഫോൺ ഭീമന്മാരായ സാംസങ് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഹാൻഡ്‌സെറ്റുകൾക്ക് വില വർധിപ്പിച്ചു. സാംസങ്ങിന്റെ ജനപ്രിയ പരമ്പരകളായ ‘എ’ (A Series), ‘എഫ്’ (F Series) എന്നിവയിൽ ഉൾപ്പെട്ട മോഡലുകൾക്കാണ് വില കൂട്ടിയത്. 2026 ജനുവരി 5 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. നിർമ്മാണ സാമഗ്രികളുടെ, പ്രത്യേകിച്ച് ചിപ്പുകളുടെ വില വർധിച്ചതാണ് ഫോണുകളുടെ വില കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പുതുക്കിയ വിലവിവരങ്ങൾ
സാംസങ് ഗാലക്സി A56: എല്ലാ വേരിയന്റുകൾക്കും 2,000 രൂപ വർധിച്ചു. ഇതോടെ 12GB+256GB ടോപ്പ്-എൻഡ് മോഡലിന്റെ വില 44,999 രൂപയിൽ നിന്ന് 46,999 രൂപയായി ഉയർന്നു.
സാംസങ് ഗാലക്സി A36 5G: ഈ മോഡലിന് 1,500 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 12GB+256GB വേരിയന്റിന് പഴയ വിലയായ 36,999 രൂപയ്ക്ക് പകരം ഇനി മുതൽ 38,499 രൂപ നൽകണം.
Also Read: ഇനി ടിവികളും ‘സ്മാർട്ടാകും’! ഗൂഗിൾ ടിവിയിലേക്ക് ജെമിനി AI വരുന്നു; വിപ്ലവകരമായ മാറ്റങ്ങളുമായി ഗൂഗിൾ
സാംസങ് ഗാലക്സി F17 5G: ഈ ബജറ്റ് ഫ്രണ്ട്‌ലി മോഡലിന് 1,000 രൂപ വർധിച്ചു.
മിഡ്-റേഞ്ച് ഫോണുകൾക്ക് പിന്നാലെ സാംസങ്ങിന്റെ പ്രീമിയം ഫ്ലാഗ്ഷിപ്പ് മോഡലുകളുടെ വിലയും ഉടൻ വർധിക്കാനിടയുണ്ടെന്നാണ് വിപണിയിലെ സൂചനകൾ.
വില കൂട്ടി വിവോയും നത്തിംഗും
സാംസങ്ങിന് പിന്നാലെ ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ വില വർധിപ്പിച്ച് പ്രമുഖ ബ്രാൻഡുകളായ വിവോയും നത്തിംഗും. മോഡലുകൾക്ക് അനുസരിച്ച് 4 ശതമാനം മുതൽ 13 ശതമാനം വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്.
വിവോ: ചൈനീസ് ബ്രാൻഡായ വിവോ തങ്ങളുടെ ജനപ്രിയ മോഡലുകളായ Y31, Y31 Pro എന്നിവയുടെ വില വർധിപ്പിച്ചതായി അറിയിച്ചു. ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും റീട്ടെയിലർമാർക്ക് അയച്ച ഔദ്യോഗിക കുറിപ്പിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. വിവോ Y31-ന്റെ 4GB + 128GB ബേസ് മോഡലിന് ഇനി മുതൽ 16,999 രൂപയായിരിക്കും വില. Y31 പ്രോ മോഡലിന്റെ വിപണി വിലയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
Also Read: മയിൽപ്പീലിയിലെ മാന്ത്രിക ലേസർ; ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച് പുതിയ പഠനം!
നത്തിംഗ്: ലണ്ടൻ ആസ്ഥാനമായുള്ള നത്തിംഗ് കമ്പനിയും പുതുവർഷത്തിൽ വില വർധനവ് നടപ്പിലാക്കി. ജനുവരി 1 മുതൽ തങ്ങളുടെ ‘ഫോൺ (3a)’-യുടെ പുതുക്കിയ വിലയിലാണ് വിൽപന നടത്തുന്നതെന്ന് കമ്പനി അറിയിച്ചു.
ജനുവരി 8 പുറത്തിറങ്ങാനിരിക്കുന്ന ഓപ്പോ റെനോ 15 സീരീസിനും വില കൂടുമെന്നാണ് റിപ്പോർട്ടുകൾ. മുൻപ് ഇറങ്ങിയ റെനോ 14 ശ്രേണിയേക്കാൾ ഏകദേശം 2,000 രൂപയോളം അധികം റെനോ 15ന് നൽകേണ്ടി വരുമെന്നാണ് വിപണിയിലെ സൂചനകൾ.
The post സാംസങ് ഫോണുകൾക്ക് വില കൂടി; എ, എഫ് സീരീസ് മോഡലുകൾക്ക് വർധനവ് appeared first on Express Kerala.



