‘സഹോദരിമാർ മത്സരിക്കാനില്ല, നിലപാട് പാർട്ടിയെ അറിയിച്ചു’: സ്ഥാനാർത്ഥിത്വ അഭ്യൂഹങ്ങൾ തള്ളി ചാണ്ടി ഉമ്മൻ

‘സഹോദരിമാർ മത്സരിക്കാനില്ല, നിലപാട് പാർട്ടിയെ അറിയിച്ചു’: സ്ഥാനാർത്ഥിത്വ അഭ്യൂഹങ്ങൾ തള്ളി ചാണ്ടി ഉമ്മൻ

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ സഹോദരിമാർ മത്സരിക്കില്ലെന്ന് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ. മത്സരിക്കാൻ താല്പര്യമില്ലെന്ന് അച്ചു ഉമ്മനും മറിയ ഉമ്മനും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇരുവരും മത്സരിക്കണമെന്ന ആവശ്യം തന്നോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഉമ്മൻ ചാണ്ടി കുടുംബത്തിൽ ഭിന്നതയുണ്ടെന്ന് വരുത്തിത്തീർക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും, തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട നിലപാട് പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഇന്ന് കൊച്ചിയിൽ യോഗം ചേരും. നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്നാവശ്യപ്പെട്ട് കമ്മിറ്റി പ്രമേയം പാസാക്കും. വയനാട് ബത്തേരിയിൽ നടന്ന ‘ലക്ഷ്യ 2026’ ലീഡർഷിപ്പ് ക്യാമ്പിന്റെ തുടർപ്രവർത്തനങ്ങളും യോഗം വിലയിരുത്തും. കൂടാതെ, വയനാട് പുനരധിവാസത്തിനായി സമാഹരിച്ച ഫണ്ട് കെ.പി.സി.സി.ക്ക് കൈമാറുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. എറണാകുളം ഡി.സി.സി. ഓഫീസിൽ രാവിലെയാണ് യോഗം ആരംഭിക്കുന്നത്.

The post ‘സഹോദരിമാർ മത്സരിക്കാനില്ല, നിലപാട് പാർട്ടിയെ അറിയിച്ചു’: സ്ഥാനാർത്ഥിത്വ അഭ്യൂഹങ്ങൾ തള്ളി ചാണ്ടി ഉമ്മൻ appeared first on Express Kerala.

Spread the love
See also  പുന്നപ്രയിൽ ഗ്യാസ് സിലിണ്ടറിൽ പച്ചവെള്ളം; കൈമലർത്തി ഏജൻസി, ദുരിതത്തിലായി ഭക്ഷ്യോൽപ്പന്ന നിർമ്മാണ യൂണിറ്റ്

New Report

Close