"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി വിപിൻ നാരയണൻ അറസ്റ്റിൽ.

September 18, 2026
Share this post to
🌐 Select your Language:

Current: മലയാളം


ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരിയിൽ വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സ്റ്റേഷൻ റൗഡി മനവലശ്ശേരി വില്ലേജ് കൊരുമ്പിശ്ശേരി പാറ സ്വദേശിയായ കുന്നത്തുപറമ്പിൽ വീട്ടിൽ വിപിൻ നാരായണൻ (38) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
14-09-2026 തിയതി ഉച്ചയ്ക്ക് 12 മണിയോടെ കൊരുമ്പിശ്ശേരിയിൽ വെച്ച് പ്രതികളോടൊപ്പം മദ്യം കഴിച്ചതിന് ശേഷമാണ് സംഭവം നടന്നത്. മനവലശ്ശേരി വില്ലേജ് കൊരുമ്പിശ്ശേരി സ്വദേശിയായ കുമ്പളത്ത് പറമ്പ് വീട്ടിൽ ജിതിൻ (33) പ്രതികളുടെ അടുത്ത് നിന്ന് വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ, “ഇപ്പോൾ പോവണ്ട” എന്ന് പ്രതികൾ ആവശ്യപ്പെട്ടു. എന്നാൽ ഇത് ധിക്കരിച്ച് അവിടെ നിന്നും പോകാൻ ശ്രമിച്ച ജിതിനെ പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
വിപിൻ നാരയണൻ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസുദ്ദ്യോ ഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ രണ്ട് കേസിലും ഏഴ് അടിപിടിക്കേസുകളിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത നാല് കേസുകളിലും മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച ഒരു കേസിലും അടക്കം പതിനാല് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പ്രദീപ് കെ ഒ, എസ് ഐ സൗമ്യ ഇ യു,എസ് ഐ എബിൻ സി എൻ, ജി എസ് സി പി ഒ ഗിരീഷ്, അജിത്ത്, സി പി ഒ ഉമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Get more updates from Pudukad News on Google