ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 1,160 രൂപ കൂടി, ഇന്നത്തെ വില 1,13,240 രൂപ
🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊച്ചി: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം സ്വർണ വിലയിൽ ഇന്ന് വൻ വർധന. പവന് 1,160 രൂപയാണ് ഇന്ന് കൂടിയത്. ഒരുപവന് വില 1,13,240 രൂപയായി. ഗ്രാമിന് 145 രൂപ കൂടി 14,155 രൂപയായി.
ഇന്നലെ ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,010 രൂപയായിരുന്നു. പവന് 440 രൂപ കുറഞ്ഞ് 1,12,080 രൂപയും. വെള്ളിക്ക് ഗ്രാമിന് അഞ്ച് രൂപ കൂടി 245 രൂപയായി.
ബുധനാഴ്ച സ്വർണ വില ഗ്രാമിന് 25 രൂപ നിരക്കിൽ നേരിയ തോതിൽ വർധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഔൺസിന് 4,366.41 ഡോളറിലെത്തി. 6.01 ഡോളറാണ് വർധിച്ചത്.
- സെപ്റ്റംബറിലെ സ്വർണവില
- 01: 1,15,080 (Morning)
- 01: 1,13,720 (After noon)
- 02: 1,11,480
- 03: 1,13,920
- 04: 1,14,880
- 05: 1,13,520
- 06: 1,13,520
- 07: 1,13,040
- 08: 1,13,920
- 09: 1,13,160
- 10: 1,14,040
- 11: 1,12,120
- 12: 1,14,040
- 13: 1,13,240
- 14: 1,13,000
- 15: 1,12,320
- 16: 1,12,520.
- 17: 1,12,080
- 18: 1,13,240
Get more updates from Pudukad News on Google




