വിദ്യാർത്ഥികൾക്ക് കരിയർ വഴികാട്ടിയാകാൻ ‘ഇ-ലേൺ’; ഏകജാലക സർവീസ് സെന്റർ കൊച്ചിയിൽ

വിദ്യാർത്ഥികൾക്ക് കരിയർ വഴികാട്ടിയാകാൻ ‘ഇ-ലേൺ’; ഏകജാലക സർവീസ് സെന്റർ കൊച്ചിയിൽ

കൊച്ചി: വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമായ രീതിയിൽ കരിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ‘ഇ-ലേൺ’ (e-Learn) ഏകജാലക സ്റ്റുഡന്റ്‌സ് സർവീസ് സെന്റർ കൊച്ചി ചേരാനല്ലൂരിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ ക്യാൻസർ രോഗ വിദഗ്ദ്ധ ഡോ. ചിത്ര താര കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സൃഷ്ടി കരിയേഴ്സ് എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനത്തിന് കരിയർ കൗൺസിലർ ഡോ. കെ.വി. സുമിത്രയാണ് നേതൃത്വം നൽകുന്നത്.

വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയർ വളർത്തിയെടുക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, ഏകജാലക കരിയർ കൗൺസിലിംഗ് കേന്ദ്ര സഹസ്ഥാപകരും ഡയറക്ടർമാരുമായ സുധീർ ഖൈസ്, ഗിരീഷ് കെ.പി എന്നിവരാണ് ഈ നൂതന സംരംഭം വിഭാവനം ചെയ്തത്. കേരളത്തിലുടനീളം ഇതിനോടകം മുന്നൂറിലധികം കേന്ദ്രങ്ങൾ ഇവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. പ്രമുഖ കരിയർ കോച്ച് ജോബിൻ കുര്യക്കോസ്, സൈക്കോമെട്രിക് വിദഗ്ധൻ ശരത് എസ്. കുറുപ്പ് എന്നിവരുടെ വിദഗ്ദ്ധ സേവനവും ഈ കേന്ദ്രത്തിൽ ലഭ്യമാണ്.

Also Read: കാത്തിരിപ്പിന് അവസാനം! JEECUP 2026 പരീക്ഷാ ഷെഡ്യൂൾ പുറത്ത്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ചടങ്ങിൽ അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ പ്രതിനിധികളും വിവിധ സാമൂഹിക സംഘടനാ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. സൃഷ്ടി കരിയേഴ്സ് സി.ഇ.ഒ ആദർശ് സത്യൻ സ്വാഗതവും ഐശ്വര്യ സത്യൻ നന്ദിയും രേഖപ്പെടുത്തി.

See also  പാലക്കാട് ട്രെയിൻ മരണം കൊലപാതകം; മകൾക്കൊപ്പം കണ്ട യുവാവിനെ പിതാവ് ചവിട്ടി താഴെയിട്ടു

The post വിദ്യാർത്ഥികൾക്ക് കരിയർ വഴികാട്ടിയാകാൻ ‘ഇ-ലേൺ’; ഏകജാലക സർവീസ് സെന്റർ കൊച്ചിയിൽ appeared first on Express Kerala.

Spread the love

New Report

Close