"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

മൃ​ഗശാലയിൽ വീണ്ടും കുഞ്ഞതിഥികൾ എത്തി. മൃ​ഗശാലയിലെ ഹൈന പ്രസവിച്ചു

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: മൃ​ഗശാലയിൽ വീണ്ടും കുഞ്ഞതിഥികൾ എത്തി. മൃ​ഗശാലയിലെ ഹൈന പ്രസവിച്ചു. സെപ്തംബർ 13 -ാം തീയതി രാവിലെയാണ് കീപ്പർ കുഞ്ഞുങ്ങളെ കണ്ടത്. ഉടനെ തന്നെ ഹൈനയുടെ കൂട്ടിലുണ്ടായിരുന്ന ആൺ ഹൈനയെയും തൊ‌ട്ടടുത്ത കൂട്ടിലുണ്ടായിരുന്ന ഒരു ജോഡി ഹൈനയെയും ഓപ്പൺ കൂട്ടിൽ നിന്നും ആനിമൽ ഹൗസിലേക്ക് മാറ്റി.

കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായി 2 ജീവനക്കാരെ നിരീക്ഷണത്തിനായി നിയോഗിക്കുകയും ചെയ്തു. കാൻപുരിൽ നിന്നും കൊണ്ടു വന്ന ഹൈനകളുടെ കുട്ടിയാണ് 2 കുട്ടികൾക്ക് ജന്മം നൽകിയത്. അമ്മയും കുട്ടികളും സുഖമായിരിക്കുന്നു. കൂട്ടിനകത്തുള്ള ഒരു കുഴിയിലാണ് ഹൈന കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്.

Get more updates from Pudukad News on Google