വട്ടവട കൊട്ടക്കമ്പൂർ വെള്ളപ്പാച്ചിൽ; പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പരിഗണിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
Current: മലയാളം

തിരുവനന്തപുരം: ഇടുക്കി വട്ടവട കൊട്ടക്കമ്പൂർ വെള്ളപ്പാച്ചിലിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മരണപ്പെട്ടവർക്ക് ധനസഹായ നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ് നാളെ 11 മണിക്ക് ജില്ലയിൽ എത്തും. ഉച്ചയ്ക്കുശേഷം അവലോകനയോഗം ചേരും. ദുരിതത്തിൻ്റെ അടിയന്തര സാഹചര്യം റവന്യൂ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ള അടിമാലിയിലെ ആശുപത്രിയിൽ മന്ത്രി അനൂപ് ജേക്കബ് സന്ദർശനം നടത്തി ആദരാഞ്ജലി അർപ്പിക്കും. തുടർന്ന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി തുടർനടപടികൾ വിലയിരുത്തും.
കൊട്ടക്കമ്പൂരിലുണ്ടായ മഴക്കെടുതിയിൽ രണ്ടു പേരാണ് മരിച്ചത്. ബാലകൃഷ്ണൻ പെരുമാൾ, ബന്ധുവായ ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മാളിനെ ആശുപത്രിയിലേക്ക് മാറ്റി.




