"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കോച്ചിങ് കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ പത്താം ക്ലാസ് വിദ്യാർഥികളെ തടഞ്ഞുനിർത്തി മർദിക്കുകയും പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് അതിക്രമിക്കുകയും ചെയ്തു; ബിഹാറിൽ ആൾക്കൂട്ട ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

September 21, 2026
Share this post to
🌐 Select your Language:

Current: മലയാളം

പട്ന: ബീഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥികൾ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി.


കോച്ചിങ് ക്ലാസ് കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങിയ ആൺകുട്ടിയും പെൺകുട്ടിയുമാണ് ആൾക്കൂട്ട ആക്രമണത്തിന് ഇരയായത്. കോച്ചിങ് ക്ലാസിന് ശേഷം സഹപാഠിയായ ആൺകുട്ടിക്കൊപ്പം സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന പെൺകുട്ടിയെയാണ് ജാമുയി സദർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് യുവാക്കളുടെ സംഘം തടഞ്ഞുവെച്ചത്. സെപ്റ്റംബർ 19-ന് വൈകുന്നേരമാണ് സംഭവം നടന്നന്ന്.


ആൺകുട്ടിയെ മർദ്ദിക്കുകയും ഒരു സംഘം ആളുകൾ പെൺകുട്ടിയെ വളയുകയും പേരും വിലാസവും ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പെൺകുട്ടിയോട് മോശമായി പെരുമാറുകയും റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്തതായി വീഡിയോകളിൽ കാണാം.


നാട്ടുകാർ ഇടപെട്ട് പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും യുവാക്കൾ വീണ്ടും അതിക്രമം തുടരുകയായിരുന്നു.


 

ഏകദേശം 20 മിനിറ്റോളം ഈ ഉപദ്രവം നീണ്ടുനിന്നതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്റെ രണ്ട് വീഡിയോകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതിലൊന്ന് അക്രമികളിലൊരാൾ തന്നെ പകർത്തിയതാണെന്ന് കരുതപ്പെടുന്നു.


ഇരകളായ കുട്ടികളും കുടുംബാംഗങ്ങളും ഭയം മൂലവും നാണക്കേട് ഭയന്നും ആദ്യം പരാതി നൽകാൻ തയ്യാറായിരുന്നില്ല. എന്നാൽ വീഡിയോ പ്രചരിച്ചതോടെ ജാമുയി പോലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു. കുട്ടികളെ കണ്ടെത്തിയ പോലീസ്, നഗർ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

വീഡിയോയിലെ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ജാമുയി എസ്.പി വിശ്വജിത്ത് ദയാൽ അറിയിച്ചു. എഫ്.ഐ.ആറിൽ ആരുടെയും പേര് നിലവിൽ പരാമർശിച്ചിട്ടില്ലെങ്കിലും, പ്രധാന പ്രതികളെ ഉടൻ പിടികൂടുമെന്നും സംഭവത്തിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

Get more updates from Pudukad News on Google