കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സല്‍മാനിയയിലെ ഗുരുദേവ സോഷ്യൽ സൊസൈറ്റി സന്ദർശിച്ചു
Current: മലയാളം

സല്‍മാനിയ: സൽമാനിയ കാനൂ ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി (ജിഎസ്എസ്) ആസ്ഥാനത്ത് കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ സന്ദർശനം നടത്തി.

ജിഎസ്എസ് ഡയറക്ടർ ബോർഡ് അംഗങ്ങളും ജിഎസ്എസ് ലേഡീസ് വിങ് സെക്രട്ടറി സിന്ധു റോയിയും ജിഎസ്എസ് കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ജിഎസ്എസ് ചെയർമാൻ സനീഷ് കൂറുമുള്ളിൽ പൊന്നാട അണിയിച്ച് ഡെപ്യൂട്ടി സ്‌പീക്കറെ ആദരിച്ചു.
വിദേശത്ത് പ്രവർത്തിക്കുന്ന മലയാളി സമൂഹം കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും സാമൂഹിക മൂല്യങ്ങളും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നുവെന്ന് ഷാനിമോൾ ഉസ്മാൻ അഭിപ്രായപ്പെട്ടു.

ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സമൂഹത്തിന്റെ ഐക്യവും സേവനമനോഭാവവും അഭിനന്ദനാർഹമാണെന്നും ഡെപ്യൂട്ടി സ്പീക്കർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ അസിസ്റ്റന്റ് സെക്രട്ടറി ദേവദത്തൻ എ.ഡി, മെമ്പർഷിപ്പ് സെക്രട്ടറി രഞ്ജിത് വാസപ്പൻ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും ജിഎസ്എസ് കുടുബാഗംവുമായ മിഥുൻ മോഹനനും പങ്കെടുത്തു. പാലക്കാട് അസോസിയേഷൻ പ്രതിനിധികളായ അശോക് കുമാർ (പ്രസിഡന്റ്), സൽമാനുൾ ഫാരിസ് എന്നിവരും സന്നിഹിതരായിരുന്നു.

ഒഐസിസി നേതാക്കളായ ഗഫൂർ ഉണ്ണിക്കുളം, ബിനു കുന്നന്താനം, ബോബി പാറയിൽ, ബിബിൻ ഫിലിപ്പ്, റംഷാദ് അയിലക്കാട്, നിസാർ കുന്നുംകുളത്തിങ്കൽ, നൈസാം, വിൻസു കൂത്തപ്പള്ളി എന്നിവർ ഡെപ്യൂട്ടി സ്പീക്കർക്കൊപ്പം ജിഎസ്എസ് സന്ദർശിച്ചു.




