ബിഗ് ബോസ് വേദിയില്‍ ട്രോളന്മാര്‍ക്കെതിരെ സല്‍മാന്‍ ഖാന്റെ ഷര്‍ട്ടുരിഞ്ഞ് പ്രതിഷേധം; രൂക്ഷവിമര്‍ശനവുമായി മുന്‍ ബിഗ് ബോസ് താരം സോഫിയ
Current: മലയാളം

ബിഗ് ബോസ് വേദിയില്‍ ട്രോളന്മാര്‍ക്കെതിരെ സല്‍മാന്‍ ഖാന്റെ ഷര്‍ട്ടുരിഞ്ഞ് പ്രതിഷേധം; രൂക്ഷവിമര്‍ശനവുമായി മുന്‍ ബിഗ് ബോസ് താരം സോഫിയ
ബിഗ് ബോസ് വേദിയില്‍ ട്രോളന്മാര്‍ക്കെതിരെ ഷര്‍ട്ടുരിഞ്ഞ് പ്രതിഷേധിച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ബിഗ് ബോസ് താരം സോഫിയ ഹയാത്ത്. സല്‍മാന്‍ ഖാന്‍ ‘കപടത’ നിറഞ്ഞ ആണെന്ന് ആരോപിച്ച സോഫിയ, അദ്ദേഹം മുന്‍പ് തനിക്കെതിരെ നടത്തിയ ബോഡി ഷെയിമിംഗുകളെയും പരാമര്‍ശിച്ചു.
ബിഗ് ബോസ് 20-ന്റെ ‘വീക്കെന്‍ഡ് കാ വാര്‍’ എപ്പിസോഡില്‍, തനിക്കെതിരെ ഉയരുന്ന പ്രായത്തെയും ശരീരത്തെയും കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി സല്‍മാന്‍ ഖാന്‍ ഷര്‍ട്ട് ഊരി ട്രോളന്മാരെ വെല്ലുവിളിച്ചിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് സോഫിയ ഹയാത്ത് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

‘സല്‍മാന്‍ കപടതനിറഞ്ഞ വ്യക്തിയാണ്. ഞാന്‍ ബിഗ് ബോസിലായിരുന്ന സമയത്ത് എന്റെ ശരീരത്തെയും മുഖത്തെയും അദ്ദേഹം പരസ്യമായി പരിഹസിക്കുകയും, മറ്റൊരു മത്സരപ്പരീക്ഷാര്‍ഥിയായ ഗൗഹര്‍ ഖാന്റെ ശരീരം നല്ലതാണെന്ന് പുകഴ്ത്തുകയും ചെയ്തിട്ടുണ്ട്…’ സോഫിയ കുറിച്ചു.

2013-ല്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് സീസണ്‍ 7-ലെ മത്സരാര്‍ഥിയായിരുന്നു സോഫിയ ഹയാത്ത്. ബിഗ് ബോസ് വേദിയില്‍ വച്ച് നടിമാര്‍ നേരിടുന്ന ബോഡി ഷെയ്മിംഗിനെയും പപ്പരാസികളുടെ മോശം സമീപനങ്ങളെയും സല്‍മാന്‍ രൂക്ഷമായി വിമര്‍ശിച്ചതിനു തൊട്ടുപിന്നാലെയാണ്, അദ്ദേഹത്തിന്റെ ഭൂതകാല നിലപാടുകളെ ചോദ്യം ചെയ്തുകൊണ്ട് സോഫിയ ഹയാത്ത് രംഗത്തെത്തിയിരിക്കുന്നത്.




