"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അയർലൻഡ് യാക്കോബായ സഭ ഫാമിലി കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയാകുന്നു: നോട്ടീസ് പ്രകാശനം ചെയ്തു

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

നോക്ക്: യാക്കോബായ സുറിയാനി സഭയുടെ അയർലൻഡ് ഭദ്രാസന കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. സെപ്റ്റംബർ മാസം 25-26 (വെള്ളി, ശനി) തീയതികളിലായി കൗണ്ടി ലീമെറിക്കിലുള്ള കാപ്പമോർ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചാണ് കുടുംബ സംഗമം നടത്തപ്പെടുന്നത്.

അയർലണ്ടിലെ ഇരുപതോളം വരുന്ന ഇടവകകളിൽ നിന്നായി ആയിരത്തോളം വിശ്വാസികൾ പങ്കെടുക്കുന്നതിനുള്ള ക്രമീകരങ്ങളാണ് നടന്ന വരുന്നത്. 

മാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് നോക്ക് മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ വച്ച് നടന്ന വി. കുർബ്ബാനയ്ക്ക് ശേഷം, കുടുംബ സംഗമത്തിന്റെ നോട്ടീസ് ഇടവക മെത്രാപ്പോലീത്ത അഭി. തോമസ് മോർ അലക്സന്ത്രയോസ് തിരുമേനി ഭദ്രാസന ഭാരവാഹികൾക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

കുടുംബ സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഇടവക മെത്രാപ്പോലീത്ത അഭി. തോമസ് മോർ അലക്സന്ത്രയോസ് തിരുമേനിയുടെയും, ഭദ്രാസന ഭാരവാഹികളുടെയും, ജനറൽ കൺവീനർ ബിജോയ് കറുകുഴിയിൽ അച്ഛന്റെയും നേതൃത്വത്തിൽ വിവിധ സബ്കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നു.

Get more updates from Pudukad News on Google