Skip to content
November 19, 2026
⌕

കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഫഹാഹീൽ മദ്റസ പൂർവ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വിദ്യാർത്ഥി മീറ്റപ്പ് സംഘടിപ്പിച്ചു

September 22, 2026
Share this post to

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ( കെ കെ ഐ സി) ഫഹാഹീൽ  മദ്റസ പൂർവ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വിദ്യാർത്ഥി മീറ്റപ്പ് സംഘടിപ്പിച്ചു. 

കുവൈത്ത് സന്ദർശനത്തിനെത്തിയ പ്രമുഖ പ്രഭാഷകനും വിസ്ഡം ഓർഗനൈസേഷൻ സംസ്ഥാന ഭാരവാഹിയുമായ അബ്ദുറഷീദ് കുട്ടമ്പൂർ വിദ്യാർത്ഥികളുമായി സംവദിച്ചു.

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം, ഭാവിയിലെ കരിയർ തിരഞ്ഞെടുപ്പ്, തൊഴിൽ മേഖലകളിലെ സാധ്യതകൾ എന്നിവയെക്കുറിച്ചും കരിയർ നിർണയത്തിൽ ഇസ്‌ലാമിക മൂല്യങ്ങളും ധാർമിക ബോധവും പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മീറ്റപ്പിൽ ചർച്ച നടന്നു. 

വിദ്യാർത്ഥികളുടെ അഭിരുചികളും കഴിവുകളും തിരിച്ചറിഞ്ഞ് ലക്ഷ്യബോധത്തോടെ മുന്നേറേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം വിശദീകരിച്ചു.

എജുക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് സംസാരിച്ചു. കെ. സി. മുഹമ്മദ് നജീബ് മദ്റസ പ്രധാനാധ്യാപകൻ സാജു ചെമ്മനാട്, അൻവർ കളിക്കാവ് സിറാജ് കാലടി, തൻവീർ ബഷീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 

അൻസാർ കൊയിലാണ്ടി സ്വാഗതവും ഫൈസൽ മണിയൂർ നന്ദിയും പറഞ്ഞു.

Get more updates from Pudukad News on Google