Skip to content
November 19, 2026
⌕

ത്രിപുരയിലെ ഖൊവായ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നടന്ന പീഡനങ്ങളിൽ രണ്ടുപേർ പോലീസ് പിടിയിൽ: 14-കാരിയെ കാട്ടിലേക്ക് നിർബന്ധപൂർവ്വം കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത അയൽവാസിയും ഒമ്പതുകാരിയെ അപമാനിക്കാൻ ശ്രമിച്ചയാളും അറസ്റ്റിൽ

September 22, 2026
Share this post to

അഗര്‍ത്തല: ത്രിപുരയിലെ ഖൊവായ് ജില്ലയില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാനും പീഡിപ്പിക്കാനും ശ്രമിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് രണ്ടുപേരും പിടിയിലായത്.


ആദ്യ സംഭവത്തില്‍, സെപ്റ്റംബര്‍ 19-ന് 14-കാരിയായ അയല്‍വാസിയായ പെണ്‍കുട്ടിയെ അടുത്തുള്ള കാട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ 34-കാരനാണ് അറസ്റ്റിലായത്. 


ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പെണ്‍കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പിറ്റേന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഭാരതീയ ന്യായ സംഹിത, പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി.

മറ്റൊരു സംഭവത്തില്‍, വ്യാഴാഴ്ച മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയം നോക്കി ഒമ്പതുകാരിയെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളാണ് പിടിയിലായത്. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. 


സെപ്റ്റംബര്‍ 18-ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ബി.എന്‍.എസ്, പോക്സോ വകുപ്പുകള്‍ ചുമത്തി കേസ്സെടുത്ത പോലീസ് തിങ്കളാഴ്ചയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.


രണ്ട് സംഭവങ്ങളിലും സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

 

Get more updates from Pudukad News on Google