അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാലിനൊപ്പം മുകേഷും: എവർഗ്രീൻ കോന്പോ വീണ്ടും വെള്ളിത്തിരയിലേക്ക്, ഇതുവരെ കാണാത്ത കഥാപാത്രങ്ങളെന്ന് നിർമാതാക്കൾ
Current: മലയാളം

മലയാള സിനിമയിലെ ഐക്കോണിക് കോമ്പോകളിലൊന്നായ മോഹൻലാലും മുകേഷും വീണ്ടും ഒന്നിക്കുന്നു. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുതാരങ്ങളും ഒന്നിക്കുന്നത്.
2001-ൽ പുറത്തിറങ്ങിയ ‘കാക്കക്കുയിൽ’ ചിത്രത്തിലെ ശ്രദ്ധേയമായ രംഗം പങ്കുവെച്ചുകൊണ്ട് മുകേഷ് തന്നെയാണ് ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിനുശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
ഒരു ക്വിർക്കി കോമഡി ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ മുകേഷിന്റെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സംവിധായകൻ വെളിപ്പെടുത്തിയിട്ടില്ല.
പ്രേക്ഷകർ കണ്ടുപരിചയിച്ചതിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള കോമഡി കെമിസ്ട്രിയാകും ഇരുവരും തമ്മിൽ സിനിമയിൽ കാണാനാകുകയെന്ന് അനൂപ് സത്യൻ വ്യക്തമാക്കി.
‘ബോയിംഗ് ബോയിംഗ്’, ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’, ‘വന്ദനം’, ‘കാക്കക്കുയിൽ’, ‘ഒരു മരുഭൂമിക്കഥ’ തുടങ്ങിയ നിരവധിയേറെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ച മോഹൻലാൽ-മുകേഷ് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. നവംബറിൽ ചിത്രീകരണം ആരംഭിക്കും.




