യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. പൊയിനാച്ചി കോളങ്കുന്നിലെ ഹരികൃഷ്ണൻ ആണ് മരിച്ചത്
🌐 Select your Language:
Current: മലയാളം
Current: മലയാളം

കാസർഗോഡ്: ഉദുമ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. പൊയിനാച്ചി കോളങ്കുന്നിലെ ഹരികൃഷ്ണൻ (32) ആണ് മരിച്ചത്. പൊയിനാച്ചിയിൽ വിദ്യാഭ്യാസ റിക്രൂട്ടിംഗ് ഏജൻസി നടത്തിവരികയായിരുന്നു ഹരികൃഷ്ണൻ.
സ്വന്തം ഓഫീസിന്റെ രണ്ടാം നിലയിലാണ് ഹരികൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 10 മുതൽ യുവാവിനെ കാണാനില്ലായിരുന്നു. ഇതേതുടർന്ന് ബന്ധുക്കൾ മേൽപറമ്പ് പൊലിസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹരികൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മേൽപറമ്പ് പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Get more updates from Pudukad News on Google




