
അഞ്ചകള്ളകോക്കാൻ എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ‘ഡിസ്കോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ചെമ്പൻ വിനോദ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം ചെംബോസ്‌കി മോഷൻ പിക്ചേഴ്സിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്. ആന്റണി വർഗീസ്, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ചെമ്പൻ വിനോദ്, ഫെമിന ജോർജ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു ആക്ഷൻ ക്രൈം ത്രില്ലറായാണ് ഡിസ്കോ ഒരുങ്ങുന്നത്.
മേക്കിംഗ് ശൈലിയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ട അഞ്ചകള്ളകോക്കാന് ശേഷം ഉല്ലാസ് ചെമ്പൻ എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. 2024 ൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്. അർമോ ഛായാഗ്രഹണവും മണികണ്ഠൻ അയ്യപ്പ സംഗീതവും നിർവ്വഹിക്കുന്നു. രോഹിത് വി.എസ്. വാര്യത്താണ് എഡിറ്റർ.
Also Read: തിയേറ്ററുകൾ പൂരപ്പറമ്പാക്കി മമ്മൂട്ടി! ‘കളങ്കാവൽ’ ഒടിടി റിലീസ് പ്രഖ്യാപിച്ചു
പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ കലൈ കിംഗ്സൺ, കോസ്റ്റ്യൂംസ് മെൽവി ജെ, കളറിസ്റ്റ് അശ്വത് സ്വാമിനാഥൻ, സൌണ്ട് ഡിസൈനർ ആർ കണ്ണദാസൻ, സൌണ്ട് മിക്സ് കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശ്രീജിത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ് മനീഷ് ഭാർഗവൻ, വിഎഫ്എക്സ് ഐഡൻ്റ് ലാബ്സ്, സ്റ്റിൽസ് അജിത് കുമാർ, പിആർഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
The post അഞ്ചകള്ളകോക്കാന് ശേഷം ‘ഡിസ്കോ’; ആക്ഷൻ ക്രൈം ത്രില്ലറുമായി ഉല്ലാസ് ചെമ്പൻ വീണ്ടും! appeared first on Express Kerala.



