"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കോഴിക്കോട് വിദ്യാർഥികൾക്ക് നേരെ പുറത്തുനിന്നെത്തിയ സംഘത്തിന്റെ ആക്രമണം. നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു

September 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

കോഴിക്കോട്: അവിടനല്ലൂർ എൻഎൻ കക്കാട് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾക്ക് നേരെ പുറത്തുനിന്നെത്തിയ സംഘത്തിന്റെ ആക്രമണമെന്ന് പരാതി. ആക്രമണത്തിൽ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളുടെ തുടർച്ചയായാണ് അക്രമം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരാണ് തങ്ങളെ മർദിച്ചതെന്ന് പരിക്കേറ്റ വിദ്യാർഥികൾ ആരോപിച്ചു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

Get more updates from Pudukad News on Google