ഐറിഷ് നഴ്സിങ് ബോർഡിലേക്ക് മത്സരിക്കാൻ കോർക്ക് സ്വദേശിനിയായ പ്രവാസി മലയാളിയും; വോട്ടെടുപ്പ് ആരംഭിച്ചു
Current: മലയാളം

നഴ്സിംഗ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് അയർലൻഡ് (എൻ എം ബി ഐ) ബോർഡിലേക്ക് മത്സരിക്കാൻ കോർക്ക് സ്വദേശിനിയായ മലയാളിയും. കോർക്കിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയായ മെൽബ വിൽസൺ ആണ് ഐറിഷ് നഴ്സിംഗ് ബോർഡിലേക്ക് മത്സരിക്കുന്നത്. അയർലണ്ടിലെ പ്രമുഖ നഴ്സിംഗ് യൂണിയൻ ആയ ഐ എൻ എം ഒ യുടെ ഔദ്യോഗിക സ്ഥാനാർഥി ആയിട്ടാണ് മെൽബ മത്സരിക്കുന്നത്. മൈഗ്രന്റ് നേഴ്സസ് ഓഫ് അയർലൻഡിന്റെ സെൻട്രൽ കമ്മിറ്റി അംഗം കൂടിയാണ് കൂടിയാണ് മെൽബ.എൻ എം ബി ഐ ബോർഡിലേക്കുള്ള വോട്ടെടുപ്പ് ഇന്നലെ ആരംഭിച്ചു.
അയർലണ്ടിലെ സാമൂഹിക സാംസ്കാരിക സംഘടനകളിലെ സജീവ പ്രവർത്തക കൂടിയാണ് മെൽബ വിൽസൺ. മെൽബ ഉൾപ്പെടെ നാലുപേരാണ് ഐഎൻഎം ഒയ് ക്ക് വേണ്ടി മത്സരിക്കുന്നത്. കെയർ ഓഫ് ദി ഓൾഡർ പേഴ്സൺ സീറ്റിലേക്കാണ് മെൽബ മത്സരിക്കുന്നത്.
ആരോഗ്യപരിചരണ മേഖലയിൽ രണ്ട് ദശാബ്ദത്തിലേറെ നീണ്ട പ്രവൃത്തിപരിചയമുണ്ട് മെൽബയ്ക്ക് . 2004–2006 കാലയളവിൽ ബെംഗളൂരുവിലെ വേക്കർറ്റ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ച മെൽബ തുടർന്ന് 2007–2009 കാലയളവിൽ ഡ്രംഹിൽസ് നഴ്സിംഗ് ഹോമിലും, 2009-ൽ ക്യാരക്കോയ്‌സ് നഴ്സിംഗ് ഹോമിലും സ്റ്റാഫ് നഴ്സായി പ്രവർത്തിച്ചു. 2010 മുതൽ 2014 വരെ യൂകൾ ആൻഡ് ഡിസ്ട്രിക്റ്റ്നഴ്സിംഗ് ഹോമിൽ സ്റ്റാഫ് നഴ്സായി സേവനമനുഷ്ഠിച്ചു.2014 മുതൽ 2021 വരെ കാതെരീൻ നഴ്സിംഗ് ഹോമിൽ ഡയറക്ടർ ഓഫ് നഴ്സിംഗ് (ഡി ഒ എൻ) ആയി ഏഴര വർഷത്തോളം സേവനമനുഷ്ഠിച്ചു. തുടർന്ന് 2021 മുതൽ 2025 വരെ എന്നാബിൾ അയർലണ്ടിൽ നാലര വർഷത്തോളം ഡയറക്ടർ ഓഫ് നേഴ്സിംഗ് ആയി പ്രവർത്തിച്ചു. നിലവിൽ എച്ച് എസ്ഇയുടെ കില്ലാർണി കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നേഴ്സിങ് ആയി പ്രവർത്തിക്കുന്നു.
ആശുപത്രി, നഴ്സിംഗ് ഹോം, കമ്മ്യൂണിറ്റി കെയർ മേഖലകളിലായി സ്റ്റാഫ് നഴ്സായും നഴ്സിംഗ് നേതൃത്വ പദവിയിലുമായി നേടിയ ദീർഘകാല പ്രവൃത്തിപരിചയയം നഴ്സിംഗ് ബോർഡിലെ പ്രവർത്തനങ്ങൾക്ക് ഗുണകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.




