"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വാടകക്കാര്‍ക്ക് 300 യൂറോ റെന്റ് ടാക്‌സ് ക്രഡിറ്റ് കൂട്ടിയേക്കും

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിന്‍: ഒക്ടോബര്‍ ബജറ്റില്‍ വാടകക്കാര്‍ക്കുള്ള റെന്ട് ടാക്സ് ക്രഡിറ്റ് 300 യൂറോ കൂടി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്കിയേക്കുമെന്ന് സൂചനകള്‍

.ഇന്ധന എക്സൈസ് തീരുവ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം ബജറ്റില്‍ റെന്റേഴ്സ് ക്രഡിറ്റും വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ വ്യക്തമാക്കി.ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയ നികുതിയിളവുകള്‍ നവംബറില്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ധനവില ഉയര്‍ന്ന നിലയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ അത് ഉചിതമായിരിക്കില്ലെന്ന് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് അഭിപ്രായപ്പെട്ടു.

2022-ല്‍ ഏര്‍പ്പെടുത്തിയ റെന്റേഴ്സ് ടാക്സ് ക്രഡിറ്റ് പിന്നീട് നീട്ടുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. നിലവില്‍, ഒരു വ്യക്തിക്ക് ഒരു വര്‍ഷം പരമാവധി 1,000 യൂറോയും ദമ്പതികള്‍ക്ക് 2,000 യൂറോയും വരെയാണ് ഈ ഇളവ് ലഭിക്കുന്നത്. ഇപ്പോള്‍ 300 യൂറോയുടെ കൂടി വര്‍ദ്ധനവിനാണ് മന്ത്രി ശ്രമിക്കുന്നത്.പ്രധാനമന്ത്രിയും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്. പലരും ഈ സ്‌കീം പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് തന്റെ ആശങ്കയെന്ന് മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.

വാടകക്കാരെ സഹായിക്കേണ്ടതുണ്ടെന്ന് പറഞ്ഞ സൈമണ്‍ ഹാരിസ്, ഈ ആനുകൂല്യത്തുക വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ അനുകൂലമായ നിലപാടാണുള്ളതെന്നും വ്യക്തമാക്കി.ഡീസലിനും പെട്രോളിനുമുള്ള എക്സൈസ് തീരുവ പുനഃസ്ഥാപിക്കുന്നതും പരിഗണിക്കും. അതേ സമയം ആദ്യ വീടു വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കുന്നതിനോട് യോജിപ്പില്ലെന്നും ഹാരീസ് വ്യക്തമാക്കി.

ഫിന ഫാളിന്റെ സീമസ് മക്ഗ്രാത്ത് മുന്നോട്ടുവെച്ച ഈ ആശയത്തെ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും പിന്തുണച്ചിരുന്നു.ഇതൊരു മോശം നടപടിയായിരിക്കുമെന്ന് ഹാരീസ് വ്യക്തമാക്കി. തന്റെ മാത്രമല്ല, വകുപ്പിലെ സാമ്പത്തിക വിദഗ്ധരുടെ കൂടി അഭിപ്രായമാണിതെന്നും ഹാരീസ് കൂട്ടിച്ചേര്‍ത്തു.ഹെല്‍പ്പ്-ടു-ബൈ പദ്ധതി വിപുലീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളൊന്നും ബജറ്റില്‍ ഇല്ലെന്നും ഹാരിസ് വ്യക്തമാക്കി.

2024-ല്‍ 3,35,000 പേര്‍ക്ക് ആനുകൂല്യം ലഭിച്ചു

2024-ല്‍ 3,35,000-ത്തിലധികം നികുതിദായകര്‍ റെന്റേഴ്സ് ടാക്സ് ക്രഡിറ്റ് പ്രയോജനപ്പെടുത്തി. കൂടുതല്‍ ആളുകള്‍ ഈ ആനുകൂല്യത്തിനായി അപേക്ഷിച്ചു. 2023-ല്‍ 2,56,205 വാടകക്കാര്‍ മാത്രമാണ് ഈ നികുതി ഇളവ് നേടിയത്.ഇതിനായി ആകെ 145മില്യണ്‍ യൂറോ ചെലവാക്കിയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

2025, 2026 വര്‍ഷങ്ങളെ സംബന്ധിച്ചിടത്തോളം പേയേ ശമ്പളത്തില്‍ നിന്ന് നേരിട്ട് നികുതി അടയ്ക്കുന്ന വിഭാഗത്തിലുള്ളവരുടെ വിവരങ്ങള്‍ മാത്രമേ നിലവില്‍ ലഭ്യമായിട്ടുള്ളൂ.

2025-ലെ വാടക നികുതി ഇളവിനായി (ആര്‍ ടി സി) 3,03,590 നികുതിദായകര്‍ അപേക്ഷിച്ചതായി റവന്യൂ വിഭാഗം അറിയിച്ചു; ഇതിന്റെ ആകെ മൂല്യം ഏകദേശം 315 മില്യണ്‍ യൂറോ വരും. 2026 ജൂണ്‍ 15 വരെ, 68,260 പേയേ നികുതിദായകര്‍ ആര്‍ ടി സി ക്ലെയിം ചെയ്തു.

സ്വയം നികുതി നിര്‍ണ്ണയം നടത്തുന്ന നികുതിദായകര്‍ 2025-ലും 2026-ലും നടത്തിയ ക്ലെയിമുകളെക്കുറിച്ചുള്ള വിവരങ്ങള്‍ 2027-ന്റെയും 2028-ന്റെയും മധ്യത്തോടെ മാത്രമേ ലഭ്യമാകൂ.

ഈ പദ്ധതി നിലവില്‍ വന്നതുമുതല്‍, അത് പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം കുറവാണെന്ന ആശങ്ക ഉയര്‍ന്നിരുന്നു.ഏകദേശം 4,00,000 വാടകക്കാര്‍ക്ക് ഇതിന് അര്‍ഹതയുണ്ടെന്നാണ് ധനകാര്യ വകുപ്പിന്റെ കണക്കാക്കുന്ത്.

Get more updates from Pudukad News on Google