"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഗവർണറായാൽ രാമസ്വാമി ഏറ്റവും ധനികരായ ഭരണാധികാരികളുടെ നിരയിലെ ത്തും

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ മലയാളിയായ റിപ്പബ്ലിക്കൻ വിവേക് രാമസ്വാമി (41) യുഎസ് ചരിത്രത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നനായ ഭരണാധികാരി ആവുമെന്നു ‘ഫോബ്‌സ്.’ ഏറ്റവും സമ്പന്നരായ ഗവർണർമാരിൽ രണ്ടാം സ്ഥാനവും അദ്ദേഹത്തിനു ലഭിക്കും.

സംരംഭകനായ രാമസ്വാമിക്കു $2.3 ബില്ല്യൺ ആസ്തിയുണ്ടെന്നാണ് ‘ഫോബ്സ്’ ഞായറാഴ്‌ചത്തെ റിപ്പോർട്ടിൽ പറയുന്നത്. പ്രസിഡന്റ് ട്രംപിന്റെയും ഇലിനോയ് ഗവർണർ ജെ ബി പ്രിറ്റ്സ്കറുടെയും പിന്നിൽ മാത്രമാണ് അദ്ദേഹം നിൽക്കുന്നത്. ട്രംപിന് $7 ബില്യൺ ആസ്തിയുണ്ട്. പ്രിറ്റ്സ്കർക്കു $4.2 ബില്യനും.

ഡെമോക്രാറ്റിക് സ്ഥാനാർഥി ആമി ആക്ടണിൽ നിന്നു കടുത്ത വെല്ലുവിളി നേരിടുന്ന രാമസ്വാമി ജയിച്ചാൽ ഒഹായോയുടെ ആദ്യത്തെ ബില്യണയർ ഗവർണറുമാവും. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി സ്വദേശിയായ രാമസ്വാമി 2014ൽ സ്ഥാപിച്ച റോയ്വന്റ് സയൻസസ് എന്ന ഔഷധ ഗവേഷണ സ്ഥാപനത്തിന്റെ ഉടമയാണ്. 2021ൽ ഉണ്ടാക്കിയ ഡീലിനു ശേഷം സ്ഥാപനത്തിൻ്റെ മൂല്യം $7.3 ബില്യനായി. 2022ൽ അദ്ദേഹം ഡ്രൈവ് അസറ്റ് മാനേജ്മെന്റ് സ്ഥാപിച്ചു.

ആമസോൺ, മൈക്രോസോഫ്റ്റ്, എൻവിഡിയ എന്നിങ്ങനെയുള്ള ഡേറ്റാ സെന്റർ കമ്പനികളിൽ രാമസ്വാമിക്കു സ്വന്തം സ്റ്റോക്കുമുണ്ട്.

2023ൽ അദ്ദേഹം വെളിപ്പെടുത്തിയത് രാജ്യമൊട്ടാകെ ഡേറ്റ സെന്ററുകൾ തുറക്കുന്ന മൈക്രോസോഫ്റ്റിൽ $1 മില്യൺ മുതൽ $5 മില്യൺ വരെ നിക്ഷേപിച്ചു എന്നാണ്.

ഒഹായോ പ്രചാരണത്തിനു അദ്ദേഹം $30 മില്യൺ ഇറക്കി. 2024ൽ ട്രംപിനെതിരെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ഇറങ്ങിയപ്പോൾ ചെലവഴിച്ചത് $29 മില്യൺ ആണ്.

Get more updates from Pudukad News on Google