അത്യപൂർവ സന്ദർശനം: ട്രംപ് മാംദാനിയുടെ വീട്ടിൽ, മികച്ച മേയറെന്നു പ്രശംസയും
Current: മലയാളം

പ്രസിഡന്റ് ട്രംപ് തിങ്കളാഴ്ച്ച ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനിയുടെ വസതിയിൽ അപ്രതീക്ഷിതമായി എത്തി. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റായ മാംദാനിയുമായുള്ള രാഷ്ടീയ ഭിന്നതകൾ രഹസ്യമല്ല എന്നിരിക്കെ നഗരത്തിൽ ജനിച്ചു വളർന്ന ട്രംപിന്റെ ഗ്രെയ്സി മാൻഷൻ സന്ദർശനം വിസ്മയമായി.
യുഎൻ പൊതുസഭാ സമ്മേളനത്തിനു മുൻപായി ന്യൂ യോർക്കിൽ എത്തിയ ട്രംപിന്റെ ആദ്യ സന്ദർശനം ആയിരുന്നു അത്. പിന്നീട് പത്രലേഖകരോടു അദ്ദേഹം പറഞ്ഞു: “മാംദാനിയുടെ തുടക്കം കൊള്ളാം. അദ്ദേഹം മികച്ച മേയറാവും.”
ന്യൂ യോർക്ക് മേയറുടെ വസതിയിൽ ഒരു യുഎസ് പ്രസിഡന്റ് എത്തുന്നത് 44 വർഷത്തിനു ശേഷമാണ്. രാഷ്ട്രീയ ഭിന്നതയും ആക്രമണ പ്രത്യാക്രമണങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇരുവരും ചില പൊതു താല്പര്യങ്ങളുടെ പേരിൽ ഒത്തുനിൽക്കുന്നു എന്നാണ് കാണുന്നത്. അതിലൊന്ന് നഗരത്തിന്റെ പാർപ്പിട പ്രശ്നമാണ്. മാംദാനി 12, 000 ഹൗസിംഗ് യൂണിറ്റുകൾ ഉൾപ്പെട്ട ഒരു പടുകൂറ്റൻ പദ്ധതി നിർദേശിച്ചിട്ടുണ്ട്. അതിന ഫെഡറൽ സഹായം ചോദിച്ചിട്ടുമുണ്ട്. അതു മെച്ചപ്പെടുത്താനുള്ള ചില നിർദേശങ്ങൾ ട്രംപ് വച്ചിട്ടുമുണ്ട്.
ട്രംപിന്റെ ചില നയങ്ങളോടുള്ള എതിർപ്പ് അറിയിച്ചെന്നു മാംദാനി പറഞ്ഞു. കുടിയേറ്റക്കാരോടുള്ള സമീപനമാണ് അതിലൊന്ന്. “ന്യൂ യോർക്ക് നിവാസികൾക്കു ജീവിതം സുരക്ഷിതമാക്കാൻ വേണ്ട നടപടികളെ കുറിച്ചു ഞാൻ ശക്തമായി തന്നെ പറഞ്ഞു. കുടിയേറ്റക്കാരായ താമസക്കാർക്കും ആ സുരക്ഷ കിട്ടണമെന്നും.”
മാംദാനിക്കു അക്കാര്യത്തിൽ ശക്തമായ നിലപാടുണ്ടെന്നു ട്രംപ് ചൂണ്ടിക്കാട്ടി. ഭിന്നതകൾ ഉണ്ടെങ്കിലും മാംദാനിയെ കുറിച്ചു വലിയ മതിപ്പാണെന്നു ട്രംപ് വ്യക്തമാക്കി. “പല മേയർമാരെയും കണ്ടിട്ടുണ്ട്. മാംദാനി മഹാനായ മേയറാവും.
തുടക്കം നന്നായിട്ടുണ്ട്.”യുഎസ് യുഎസ് മാധ്യമങ്ങൾ ട്രംപിനെ ബഹിഷ്ക്കരിക്കുന്നു എന്നു പ്രഖ്യാപിച്ച ദിവസം തന്നെ മാംദാനി എല്ലാ മാധ്യമങ്ങളെയും വിളിച്ചു കൂട്ടിയത് ട്രംപിനു വിസ്മയമായി. “എല്ലാവരും വേണം എന്നാണ് എന്റെ നിലപാട്,” മാംദാനി പറഞ്ഞു.
ട്രംപ് പ്രതികരിച്ചത് ഇങ്ങിനെ: “എന്നെ ബഹിഷ്കരിക്കാൻ അവർക്കു ആവില്ല.”




