"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ധീരതയുടെ പര്യായമായ അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ | Afghan Woman Cyclist

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

Afghan Woman Cyclist

ടോക്കിയോ: താലിബാൻ ഭരണത്തിന് കീഴിൽ സ്വന്തം ജീവൻ പണയം വെച്ച് ആൺവേഷത്തിൽ പരിശീലനം നടത്തിയ അഫ്ഗാനിസ്ഥാൻ സ്വദേശി ഫരീബ ഹാഷിമിക്ക് (23) ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടം. ജപ്പാനിലെ നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസ് വനിതകളുടെ റോഡ് റേസ് വിഭാഗത്തിലാണ് ഫരീബ വെള്ളി മെഡൽ സ്വന്തമാക്കിയത്.(Afghan Woman Cyclist Fariba Hashimi Wins Silver Medal At Asian Games After Training In Disguise)

2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനെ തുടർന്ന് രാജ്യം വിടാൻ നിർബന്ധിതയായ താരമാണ് ഫരീബ. താലിബാൻ ഭരണത്തിന് കീഴിൽ വനിതകൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന് കടുത്ത നിയന്ത്രണങ്ങളും വിലക്കുകളുമാണ് നിലനിൽക്കുന്നത്. താലിബാൻ ഭരണത്തിന് മുൻപും അഫ്ഗാനിലെ ഫാര്യബ് പ്രവിശ്യയിൽ കായിക പരിശീലനം നടത്തുക എന്നത് ഏറെ അപകടം നിറഞ്ഞതായിരുന്നു.

ആ സമയങ്ങളിൽ ആളുകൾ തിരിച്ചറിയാതിരിക്കാനും കല്ലേറ് അടക്കമുള്ള ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനുമായി ഒന്നിലധികം മാസ്കുകൾ ധരിച്ചും ആൺവേഷം ധരിച്ചുമാണ് താൻ പരിശീലനത്തിന് പോയിരുന്നതെന്ന് ഫരീബ വെളിപ്പെടുത്തി. നിലവിൽ മുൻ ലോക ചാമ്പ്യൻ അലസാൻഡ്ര കപ്പെലോട്ടോയുടെ സഹായത്തോടെ ഇറ്റലിയിലാണ് ഫരീബയും സഹോദരിയും അന്താരാഷ്ട്ര സൈക്ലിസ്റ്റുമായ യുൽദൂസും പരിശീലനം നടത്തുന്നത്. കഴിഞ്ഞ പാരിസ് ഒളിമ്പിക്സിലും പങ്കെടുത്ത ഈ സഹോദരിമാരുടെ അടുത്ത ലക്ഷ്യം 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സാണ്.

Story Summary

Afghan cyclist Fariba Hashimi, who used to disguise herself as a man to train under Taliban threats, won a silver medal in the women’s road race at the Asian Games in Japan. Now living and training in Italy, the Paris 2024 Olympian dedicated her historical win to millions of Afghan women facing restrictions on their fundamental rights.

Get more updates from Pudukad News on Google