മഴ പെയ്തിട്ടും ഡാമില്‍ വെള്ളമില്ല. 20 ദിവസത്തിനിടെ ഇടുക്കി ഡാമില്‍ 2.50 അടി ജലത്തിന്റെ കുറവ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കാര്യമായ മഴ ലഭിക്കാത്താണു പ്രതിസന്ധിക്കു കാരണം. കഴിഞ്ഞ ദിവസം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് പെയ്തത് 5.6 മില്ലിമീറ്റര്‍ മഴ മാത്രം
Current: മലയാളം

കോട്ടയം: മഴ പെയ്തിട്ടും ഇടുക്കി ഡാമില്‍ വെള്ളമില്ല. 20 ദിവസത്തിനിടെ ഡാമില്‍ 2.50 അടി ജലത്തിന്റെ കുറവ്. സെപ്റ്റംബര്‍ ഒന്നിനു ഡാമില്‍ അവശേഷിച്ചിരുന്നത് 2369.44 അടി വെള്ളമായിരുന്നു. ഇന്നു 2366.88 അടി വെള്ളം മാത്രമാണു ഡാമില്‍ ശേഷിക്കുന്നത്.
നിലവില്‍ അണക്കെട്ടില്‍ അവശേഷിക്കുന്നതു പൂര്‍ണ സംഭരണ ശേഷിയുടെ 61 ശതമാനം ജലം മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം അണക്കെട്ടില്‍ 74 ശതമാനം ജലം അവശേഷിച്ചിരുന്നു.
ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശത്തു മഴ പെയ്യുന്നില്ല, ഇതാണ് പ്രതിസന്ധിക്കു കാരണം.
ഇന്നലെ ഡാമിന്റെ വൃഷ്ടിപ്രദേശത്തു പെയ്തത് 5.6 മില്ലിമീറ്റര്‍ മഴ മാത്രമാണ്. ഡാമിലേക്ക് 6.803 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലവും ഒഴുകിയെത്തി.
ഈ മാസം ഇതുവരെ ആകെ ഒഴുകിയെത്തിയത് 109.838 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലമാണ്. ഇടുക്കി ഡാമില്‍ നിലവില്‍ അവശേഷിക്കുന്ന ജലം ഉപയോഗിച്ച് 1309.264 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയും.
നിലവിലെ പ്രതിദിന ശരാശരി ഉപയോഗം 7.59 ദശലക്ഷം യൂണിറ്റാണ്. ഇത്തരത്തില്‍ നോക്കിയാല്‍ 172 ദിവസത്തേക്ക് വൈദ്യുതി ഉല്പാദിപ്പിക്കാൻ ആവശ്യമായ ജലം ഡാമില്‍ അവശേഷിക്കുന്നുണ്ട്.




