"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ന്യൂമാൻ അസോസിയേഷൻ സിംപോസിയം സെപ്റ്റംബർ 24 ന്

September 23, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി:  ന്യൂമാൻ അസോസിയേഷൻ കേരള ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ “ജനപ്രതിനിധികളുടെ ഭാഷ, മനോഭാവം, പെരുമാറ്റം” എന്ന വിഷയത്തിൽ സെപ്റ്റംബർ 24 വ്യാഴാഴ്ച വൈകിട്ട് 5 .30ന് കലൂർ ലൂമെൻ ജ്യോതിസിൽ സിംപോസിയം സംഘടിപ്പിക്കുന്നു.


സിംപോസിയം  സുപ്രീംകോടതി റിട്ട.ജസ്റ്റീസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ് ത് വിഷയാവരണ പ്രഭാഷണം നടത്തും.


 

ടി.ജെ വിനോദ് എംഎൽഎ , മാതൃഭൂമി സീനിയർ റിപ്പോർട്ടർ  ജിജോ സിറിയക് എന്നിവർ പ്രഭാഷണങ്ങൾ നടത്തും.

 അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ചാർളിപോൾ  അധ്യക്ഷത വഹിക്കും .
ജനറൽ സെക്രട്ടറി പ്രൊഫ. സന്തോഷ് ടി. വർഗീസ് ,ചാപ്ലിൻ റവ ഡോ.എ. പി മാത്യു എന്നിവർ സംസാരിക്കും.

Get more updates from Pudukad News on Google