നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിലേക്ക്; റൊമാന്റിക് കോമഡി ചിത്രം വെള്ളിയാഴ്ച മുതൽ സീ 5-ൽ കാണാം
Current: മലയാളം

ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കവിനും ആദ്യമായി ഒന്നിച്ച തമിഴ് റൊമാന്റിക് കോമഡി ചിത്രം ‘ഹായ്’ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 28-ന് തിയേറ്ററുകളിലെത്തിയ ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ സീ5-ലൂടെ സെപ്റ്റംബർ 25 മുതൽ പ്രേക്ഷകരിലേക്കെത്തും.
ഗാനരചയിതാവെന്ന നിലയിൽ ശ്രദ്ധേയനായ വിഷ്ണു ഇടവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ഹായ്’. മാസ്റ്ററിലെ ‘പൊളക്കട്ടുമേ’, ലിയോയിലെ ‘ബാഡ് അസ്’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളുടെ രചയിതാവാണ് വിഷ്ണു. അയൽക്കാരായ രണ്ടുപേർ തമ്മിൽ ഉടലെടുക്കുന്ന പ്രണയവും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്.
വിഘ്നേഷ് ശിവൻ, നയൻതാര, എസ്.എസ്. ലളിത് കുമാർ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വിടിവി ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ, രൺജി പണിക്കർ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ജെൻ മാർട്ടിനാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.




