യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്. പ്രതിക്ക് 10 വർഷം കഠിന തടവ്
🌐 Select your Language:
Current: മലയാളം
Current: മലയാളം

കൊച്ചി: യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. എറണാകുളം നടുവിലേഴത്ത് വീട്ടിൽ രഞ്‌ജീഷ് (25) എന്ന യുവാവിനാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചിലെങ്കിൽ ഒരു വർഷം അധിക തടവും അനുഭവിക്കേണ്ടിവരും.
2015 നവംബർ 11നായിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രതിയും യുവതിയും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഇയാൾ ചേർത്തല ആഞ്ഞിലി പാലത്തിന് സമീപം വെച്ച് ജഗ്ഗിൽ കരുതിയിരുന്ന ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിക്കുകയായിരുന്നു. കേസിൽ 38 സാക്ഷികളെയും 41 രേഖകളും 23 തൊണ്ടി മുതലും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
Get more updates from Pudukad News on Google




