‘കാർ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് കിട്ടുമെന്ന് കരുതിയോ?!’ ഈ 4 കാര്യങ്ങൾ ചെയ്താൽ ക്ലെയിം തള്ളിയേക്കാം . ഇൻഷുറൻസ് നഷ്ടപ്പെടാൻ കാരണമാകുന്ന പ്രധാന കാരണങ്ങൾ അറിയാം!
Current: മലയാളം

പൊന്നു പോലെ കൊണ്ടു നടക്കുന്ന കാർ അപകടത്തിൽപ്പെടുന്നത് എല്ലാവർക്കും പ്രയാസം തോന്നുന്ന കാര്യമാണ്.
എന്നാൽ, അതിന് കൂടുതൽ ബാധ്യതയാണ് അപകടത്തിൽ നിന്നുണ്ടാവുന്ന സാമ്പത്തികഭാരം. ഇൻഷുറസ് കിട്ടുമല്ലോയെന്ന് ആശ്വസിച്ചിരിക്കുമ്പോൾ അത് നിരസിക്കപ്പെടുന്നത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യമാണ്. കാർ ഉടമയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പല തെറ്റുകളും ഇൻഷുറസ് നിരസിക്കപ്പെടാൻ കാരണമാവാറുണ്ട്.
ഇന്ത്യയിൽ മദ്യപിച്ച് വാഹനമോടിക്കുന്നത് കുറ്റകരാണ്. അതുകൊണ്ട് തന്നെ അപകടസമയത്ത് ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ ഇൻഷുറൻസ് നിരസിക്കപ്പെടാം. ഇത്തരം സാഹചര്യത്തിൽ വാഹനത്തിന്റെ നാശനഷ്ടങ്ങളുടെ തോത് പരിഗണിഗക്കാതെ തന്നെ ഇൻഷുറസ് നിരസിക്കപ്പെട്ടേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ഉടമയിൽ നിന്ന് തന്നെ അറ്റകുറ്റപണികൾക്കായുള്ള പണം നഷ്ടമായേക്കാം.
എക്സപയറി ഡേറ്റ് കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിക്കുന്നതും ഇൻഷുറസ് നഷ്ടപ്പെടാൻ കാരണമാകും. വാഹനമോടിക്കുമ്പോൾ സാധുവായ ഡ്രൈവിംഗ് ലൈസൻസ് കൈയിൽ സൂക്ഷിക്കേണ്ടതും പരമ പ്രധാനമാണ്.
അപകടം നടന്നാൽ വിവരം അതിവേഗം കമ്പനിയെ അറിയിക്കണം. ഓരോ പോളിസിയിലും ക്ലെയിം സമർപ്പിക്കാനുള്ള സമയപരിധിയും നിബന്ധനകളും നിർദേശിച്ചിട്ടുണ്ട്. വൈകി റിപ്പോർട്ട് ചെയ്യുന്നത് ക്ലെയിം നിരസിക്കപ്പെടാനുള്ള കാരണമായി തീർന്നേക്കാം.
സ്വകാര്യ ആവശ്യങ്ങൾക്കായി എടുത്ത കാർ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതും പ്രശ്നങ്ങൾക്ക് ഇടയാക്കും.
വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കാറുകൾക്ക് വ്യത്യസ്ത ഇൻഷുറസ് പരിരക്ഷയാണ് ലഭിക്കുന്നത്. സ്വകാര്യ വാഹനമായി പട്ടികപ്പെടുത്തിയ കാർ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടാലും ഇൻഷുറസ് ലഭിക്കില്ല.




