"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

‘കള്ളക്കടത്തുകാരുടെ വിമാനത്തിലല്ലല്ലോ യാത്ര ചെയ്തത്, ഇതൊക്കെയാണോ നമ്മുടെ പ്രശ്നങ്ങൾ.’ ധാർമിക പ്രശ്നമുണ്ടെങ്കിൽ വിമർശിക്കാം. മുഖ്യമന്ത്രി വി ഡി സതീശന്റെ വിവാദ വിമാനയാത്രയെ ന്യായീകരിച്ച് ജി സുധാകരൻ

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

ആലപ്പുഴ: മുഖ്യമന്ത്രി വിഡി സതീശൻ്റെ വിവാദ വിമാനയാത്രയെ ന്യായീകരിച്ച് ജി സുധാകരൻ എം എൽ എ. കള്ളക്കടത്തുകാരുടെ വിമാനത്തിലല്ലോ യാത്ര ചെയ്തതെന്ന് ചോദിച്ച സുധാകരൻ ഇതൊക്കെയാണോ നമ്മുടെ പ്രശ്നങ്ങൾ എന്ന് പരിഹസിക്കുകയും ചെയ്തു. 

അതിലെന്തെങ്കിലും ധാർമിക പ്രശ്നമുണ്ടെങ്കിൽ വിമർശിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നതിനെതിരെ നടപടിയെടുക്കാത്തതിൽ പൊലീസിനെ വിമർശിച്ചും ജി സുധാകരൻ സംസാരിച്ചു. അമ്പലപ്പുഴ ഗവൺമെൻ്റ് കോളേജിൽ നടന്ന പരിപാടിയിൽ ആയിരുന്നു വിമർശനം.


ഫേസ്ബുക്കിലൂടെ തെറി പറഞ്ഞിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും പൊലീസ് കള്ളക്കളി കളിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. 


ഫേസ്ബുക്ക് ആര് ദുരുപയോഗം ചെയ്താലും അറസ്റ്റ് ചെയ്യണം. ഇതിന് പൊലീസിന് ക്ലാസ് കൊടുക്കണം. മുഖ്യമന്ത്രിയെ വരെ ഫേസ്ബുക്കിലൂടെ ആക്ഷേപിക്കുകയാണെന്നും സുധാകരൻ അമ്പലപ്പുഴ ഗവൺമെൻ്റ് കോളേജിൽ നടന്ന പരിപാടിയിൽ പറഞ്ഞു.

Get more updates from Pudukad News on Google