ഭൂമി പോക്കുവരവ് ചെയ്യാൻ കൈക്കൂലി: വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അഭിലാഷ് ആനന്ദിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത്
🌐 Select your Language:
Current: മലയാളം
Current: മലയാളം

പുത്തൂർ: കൊല്ലത്ത് ഭൂമി പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസർ വിജിലൻസ് പിടിയിൽ.
പുത്തൂർ വില്ലേജ് ഓഫിസർ അഭിലാഷ് ആനന്ദ് ആണ് പിടിയിലായത്. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അഭിലാഷ് ആനന്ദിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തത്.
പുത്തൂർ സ്വദേശിയായ പരാതിക്കാരന്റെ മാതാപിതാക്കളുടെ പേരിലുള്ള 52 സെന്റ് വസ്തു വിൽപത്ര പ്രകാരം പോക്കുവരവ് ചെയ്ത് നൽകുന്നതിനാണ് അഭിലാഷ് ആനന്ദ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് പരാതിക്കാരൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു.
Get more updates from Pudukad News on Google




