വാൽപ്പാറയിൽ പുലിയുടെ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് ഗുരുതര പരിക്ക്. അമ്മയോടൊപ്പം ഇരുന്ന് കളിക്കുന്നതിനിടയിൽ തേയിലത്തോട്ടത്തിൽ പതുങ്ങിയിരുന്ന പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു.
🌐 Select your Language:
Current: മലയാളം
Current: മലയാളം

തൃശൂർ: വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റിൽ വീടിന്‍റെ വാതിൽക്കൽ കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു. അമ്മയോടൊപ്പം ഇരുന്ന് കളിക്കുന്നതിനിടയിൽ തേയിലത്തോട്ടത്തിൽ പതുങ്ങിയിരുന്ന പുലി കുട്ടിയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കുട്ടിയെ സമീപത്തുള്ള വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
ഒരു വർഷം മുമ്പ് ഇതേ എസ്റ്റേറ്റിൽ പുലിയുടെ ആക്രമണത്തിൽ മറ്റൊരു കുട്ടി കൊല്ലപ്പെട്ടത് പ്രദേശത്ത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതരസംസ്ഥാനക്കാരായ ദമ്പതികളുടെ കുട്ടിയാണ് അന്ന് പുലിയുടെ ആക്രമണത്തിന് ഇരയായത്.
Get more updates from Pudukad News on Google




