"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വർക്കല കുരയ്ക്കണ്ണിയിൽ ആളില്ലാത്ത വീട്ടിൽ മോഷണം. പിൻവാതിൽ തുറന്ന് അകത്തുകയറിയ കള്ളൻ 10 പവൻ സ്വർണവും 3,500 രൂപയും കവർന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

September 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: വർക്കല കുരയ്ക്കണ്ണിയിൽ ആളില്ലാത്ത വീട്ടിൽ നിന്ന് 10 പവൻ സ്വർണവും പണവും കവർന്നു. കുരയ്ക്കണ്ണി ബോർണിയമുക്കിനു സമീപം ഷൈലാ മൻസിലിൽ ബേബി ഷൈലയുടെ(56) വീട്ടിലാണ് ബുധനാഴ്ച രാവിലെ 10.45-ഓടെ മോഷണം നടന്നത്. 

വീട്ടിൽ ആരുമില്ലാത്ത സമയത്ത് പിൻവാതിൽ തുറന്ന് അകത്തുകയറിയ മോഷ്ടാവ് ഏകദേശം 10 പവൻ സ്വർണാഭരണങ്ങളും 3,500 രൂപയും കവർന്നതായാണ് പരാതി.


ബേബി ഷൈലയുടെ രണ്ടു മക്കൾ വിദേശത്തും ഒരാൾ വർക്കലയിൽ റിസോർട്ട് ജീവനക്കാരനുമാണ്. ബന്ധുവീട്ടിൽ പോയിവന്നപ്പോഴാണ് വീട്ടിലെ അടുക്കള ഭാഗത്തെ വാതിൽ തുറന്നുകിടക്കുന്നത് കാണുന്നത്. 


തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്. സിസിടിവി ദൃശ‍്യങ്ങളിൽ പ്രതി വരുന്നതും പോകുന്നതും വ്യക്തമാണ്. മോഷണത്തിനുശേഷം പ്രതി കുരയ്ക്കണ്ണി ജങ്ഷനു സമീപത്തുനിന്ന്‌ ഓട്ടോറിക്ഷയിൽ കയറി വർക്കലയിലേക്കു പോയതായി വിവരം ലഭിച്ചിട്ടുണ്ട്. 

ഇതിന്‍റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Get more updates from Pudukad News on Google