"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

നിയന്ത്രണംവിട്ട ലോറികൾ വീടുകൾക്ക് മുകളിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേർക്ക് പരിക്ക്

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

പുല്ലൂർ : കേളോത്ത് വളവിലെ താഴ്ചയിൽ നിയന്ത്രണംവിട്ട് രണ്ട് ലോറികൾ മറിഞ്ഞു. വ്യാഴാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന മിനി ലോറിയും പിന്നാലെ സിമന്റുമായി പോയ കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4.45ഓടെയാണ് മിനി ലോറി മറിഞ്ഞത്. പിന്നാലെ അഞ്ചോടെ കണ്ടെയ്നർ ലോറിയും മറിഞ്ഞു. കണ്ടെയ്നറിലുണ്ടായിരുന്ന ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു.

ലോറികൾ മറിഞ്ഞ ഭാഗത്തിന് താഴെ അങ്കണവാടിയും രണ്ട് വീടുകളുമുണ്ട്. വീടുകൾക്ക് മുകളിലേക്കാണ് ലോറികൾ മറിഞ്ഞിരുന്നതെങ്കിൽ വലിയ ദുരന്തത്തിന് ഇടയാകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. 


കേളോത്ത് നിന്ന് ചാലിങ്കാൽ സ്കൂളിലേക്കുള്ള വിദ്യാർഥികളും അങ്കണവാടി വിദ്യാർഥികളും നടന്നുപോകുന്ന ഭാഗത്താണ് അപകടമുണ്ടായത്. അപകടത്തിന് തൊട്ടുമുമ്പും കുട്ടികൾ ഇതുവഴി കടന്നുപോയിരുന്നു.


ദേശീയപാത നിർമാണത്തിന് മുമ്പ് ടാങ്കർ ലോറികൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഈ ഭാഗത്ത് അപകടത്തിൽപ്പെട്ടിരുന്നു. ദേശീയപാത നിർമാണപ്രവൃത്തി ഇവിടെ പൂർത്തിയായിട്ടില്ല. ഇതിനിടെ ഇതേ ഭാഗത്ത് വാഹനങ്ങൾ വീണ്ടും അപകടത്തിൽപ്പെടുന്നത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുകയാണ്. അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Get more updates from Pudukad News on Google