Skip to content
November 19, 2026
⌕

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച കേസ്. മധ്യവയസ്കൻ പൊലീസ് കസ്റ്റഡിയിൽ

September 25, 2026
Share this post to

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി പുഴവക്കത്ത് വീട്ടില്‍ പി.കെ റാഷിക്(58) ആണ് പിടിയിലായത്. ചേവായൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ഇയാള്‍ കാറില്‍ കയറ്റിക്കൊണ്ടു പോവുകയും കൊയിലാണ്ടിയിലെ ഒരു ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.


റാഷിക് കോഴിക്കോട് തന്നെ ഉണ്ടെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ ബിബിന്‍ലാലിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 


ചേവായൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ദിനേഷ് ടി.പിയുടെ നേതൃത്വത്തില്‍ എ.എസ്.ഐ രഘീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിന്‍ജിത്, വിജീഷ്,പ്രശോഭ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Get more updates from Pudukad News on Google