"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഉപതിരഞ്ഞെടുപ്പ്: സെപ്റ്റംബർ 28 ന് പ്രാദേശിക അവധി

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: എറണാകുളം ജില്ലയിലെ നാല് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് സെപ്റ്റംബർ 28-ന് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബന്ധപ്പെട്ട പ്രദേശങ്ങളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക പ്രാദേശിക അവധി പ്രഖ്യാപിച്ചു. 

കൊച്ചി മുൻസിപ്പൽ കോർപ്പറേഷനിലെ 19-ാം വാർഡ് (അയ്യപ്പൻകാവ്), പാറക്കടവ് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡ് (പുളിയനം സൗത്ത്), പൂതൃക്ക ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് (കോലഞ്ചേരി ഈസ്റ്റ്), വടക്കേക്കര ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ് (മടപ്ലാതുരുത്ത് ഈസ്റ്റ്) എന്നിവയുടെ അതിർത്തിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി ബോഡികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമാണ് അവധി. 

Get more updates from Pudukad News on Google