"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഡബ്ലിനിൽ ‘കറന്റ് കട്ട്’; ലുയസ് സർവീസുകൾ തടസ്സപ്പെട്ടു, വലഞ്ഞ് ജനം

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിൻ നഗരമധ്യത്തിൽ വൈദ്യുതി തകരാർ മൂലം ലുയസ് സർവീസുകൾ ഭാഗികമായി നിർത്തിവച്ചിരിക്കുകയാണ്. ഡബ്ലിനിൽ ഉണ്ടായ വൈദ്യുതി തകരാറിനെ തുടർന്നാണ് ലുയസ് ഗ്രീൻ ലൈൻ സർവീസുകൾ തടസ്സപ്പെട്ടത്. ഇന്നലെ രാവിലെ നഗരമധ്യത്തിലൂടെയുള്ള സർവീസിനെയാണ് തകരാർ ബാധിച്ചത് ജോലിക്കും പഠനത്തിനും പോയ നിരവധിപേരെ ബാധിച്ചു.

ഇപ്പോഴും സെന്റ് സ്റ്റീഫൻസ് ഗ്രീൻ മുതൽ ഡോമിനിക്ക് രെയുള്ള ഭാഗത്ത് നിലവിൽ ട്രാം സർവീസ് നടത്തുന്നില്ല. വൈദ്യുതി തകരാർ പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സർവീസ് തടസ്സപ്പെട്ടതോടെ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി നഗരമധ്യത്തിലേക്ക് യാത്ര ചെയ്തിരുന്ന നിരവധി യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടു.

ലുയസ് യാത്രക്കാർക്ക് ഡബ്ലിൻ ബസ്സ ർവീസുകളിൽ ടിക്കറ്റ് ഉപയോഗിക്കാമെന്ന് ലുയസ് അറിയിച്ചിട്ടുണ്ട്. സർവീസ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് ലുയസ് അധികൃതർ യാത്രക്കാരെ അറിയിക്കും.

Get more updates from Pudukad News on Google