"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

കർത്താ പണം നൽകാൻ സാധ്യതയുള്ള ഒരൊറ്റ മുരളീധരനേ ബി.ജെ.പിയിലുള്ളൂ. മറ്റ് നേതാക്കൾ ഫണ്ട് പാർട്ടിക്ക് നൽകിയപ്പോൾ മുരളീധരന്റെ പണം ബി.ജെ.പി അറിഞ്ഞത് ഇന്നലെ. ഡയറിയിൽ മുരളീധരന്റെ വിഹിതം അഞ്ച് ലക്ഷം. വി. മുരളീധരനെ പരിഹസിച്ച് സന്ദീപ് വാര്യർ

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

കാസർകോട്: സി.എം.ആർ.എൽ കരിമണൽ കമ്പനി എം.ഡി ശശിധരൻ കർത്തായുടെ ഡയറിയിൽ പണം നൽകിയവരുടെ പട്ടികയിൽ പരാമർശിച്ചിരിക്കുന്നത് തന്റെ പേരല്ലെന്ന ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരന്റെ വിശദീകരണത്തിന് എതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. 

കേരളത്തിലെ ബി.ജെ.പിയിൽ മുരളീധരൻ എന്ന പേരുള്ള ഒരാൾ മാത്രമല്ല ഉള്ളതെങ്കിലും, കരിമണൽ കർത്താ കൈനിറയെ പണം കൊടുക്കാൻ തക്ക സ്വാധീനമുള്ള ഒരൊറ്റ മുരളീധരനേ ബി.ജെ.പിയിലുള്ളൂവെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു. 

ബി.ജെ.പിയിൽ ആകെ ഒരൊറ്റ മുരളീധരൻ മാത്രമേയുള്ളോ എന്നും ഏത് മുരളീധരനാണ് പണം വാങ്ങിയതെന്ന് മാധ്യമങ്ങൾ കണ്ടുപിടിക്കട്ടെ എന്നും വാർത്താസമ്മേളനത്തിൽ വി. മുരളീധരൻ വെല്ലുവിളിച്ചതിന് തൊട്ടുപിന്നാലെയാണ് സന്ദീപിന്റെ കടന്നാക്രമണം.

 ഇതര രാഷ്ട്രീയ നേതാക്കൾ വാങ്ങിയ പാർട്ടി ഫണ്ടുകളെല്ലാം അതത് രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക ഫണ്ടിലേക്ക് എത്തിയപ്പോൾ, മുരളീധരന് കർത്തായിൽ നിന്ന് പണം കിട്ടിയ കാര്യം ബി.ജെ.പി നേതൃത്വം പോലും ഇന്നലെയാണ് അറിഞ്ഞതെന്നും സന്ദീപ് വാര്യർ പരിഹസിച്ചു.

ബി.ജെ.പി നേതാവ് ഷോൺ ജോർജ് കോടതി രേഖകൾ ഉദ്ധരിച്ച് പുറത്തുവിട്ട ശശിധരൻ കർത്തായുടെ ഡയറിക്കുറിപ്പുകളിൽ ചില ബി.ജെ.പി നേതാക്കളുടെ പേരുകൾ മഷിപ്പേന കൊണ്ട് വെട്ടിയ നിലയിലായിരുന്നുവെങ്കിലും മുരളീധരന്റെ പേര് കൃത്യമായി വ്യക്തമായിരുന്നു. 

രണ്ട് തവണകളിലായി ആകെ അഞ്ച് ലക്ഷം രൂപയാണ് മുരളീധരന്റെ പേരിന് നേരെ രേഖപ്പെടുത്തിയിട്ടുള്ളത്. ഡയറിയുടെ ആദ്യ ഭാഗത്ത് മൂന്ന് ലക്ഷം രൂപയും രണ്ടാമത്തെ പേജിൽ രണ്ട് ലക്ഷം രൂപയും നൽകിയതായി രേഖകൾ വ്യക്തമാക്കുന്നു. 

ഇതിനുപുറമെ ആർ.എസ്.എസിന് അഞ്ച് ലക്ഷം രൂപയും ഹിന്ദു ഐക്യവേദിക്ക് 50,000 രൂപയും നൽകിയതായും ഡയറിയിലുണ്ട്. കൂടാതെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഞ്ച് ലക്ഷം രൂപ നൽകിയതിനൊപ്പം ഡി.ജി.പി, എസ്.പി എന്നീ തലക്കെട്ടുകളിലും വൻതുകകൾ എഴുതിച്ചേർത്തിട്ടുണ്ട്.

കേന്ദ്ര അന്വേഷണ ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) കോടതിയിൽ ഔദ്യോഗികമായി സമർപ്പിച്ച റിപ്പോർട്ടുകളിൽ നിന്നുള്ള വിവരങ്ങളാണ് താൻ പരസ്യമാക്കിയതെന്ന് ഷോൺ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

മാസപ്പടി വിഷയത്തിൽ പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കാത്തതിന് കാരണം രാഷ്ട്രീയ കക്ഷികൾക്കിടയിലുള്ള ഈ അവിഹിത സാമ്പത്തിക ഐക്യമാണെന്നാണ് ഷോൺ ജോർജ് ആരോപിച്ചിരുന്നത്. 

എന്നാൽ, ഇപ്പോൾ വി. മുരളീധരനെ നേരിട്ട് പ്രതിക്കൂട്ടിലാക്കിക്കൊണ്ട് സന്ദീപ് വാര്യർ രംഗത്തെത്തിയത് മാസപ്പടി വിവാദത്തിന് പുതിയ രാഷ്ട്രീയ മാനം നൽകിയിരിക്കുകയാണ്.

Get more updates from Pudukad News on Google