"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനിൽക്കെ യൂറോപ്യൻ രാജ്യങ്ങളുടെ വ്യോമപാത കടന്ന് ബെഞ്ചമിൻ നെതന്യാഹു ന്യൂയോർക്കിൽ; അറസ്റ്റ് ചെയ്യപ്പെടാതെ വെറും എട്ട് മണിക്കൂറിനുള്ളിൽ ഐക്യരാഷ്ട്രസഭാ പ്രസംഗം പൂർത്തിയാക്കി ഇസ്രായേൽ പ്രധാനമന്ത്രിയുടെ മടക്കം: വിമാനം വ്യോമപാതയിലൂടെ കടന്നുപോയതിൽ നിയമലംഘനമില്ലെന്ന് പ്രഖ്യാപിച്ച് ഫ്രാൻസ്

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കെ, തന്നെ അറസ്റ്റ് ചെയ്യാന്‍ നിയമപരമായി ബാധ്യതയുള്ള റോം സ്റ്റാറ്റിയൂട്ട് സന്ധിയില്‍ ഒപ്പുവെച്ച പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളുടെ വ്യോമപാതയിലൂടെ സഞ്ചരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കിലെത്തി. 


ഐക്യരാഷ്ട്രസഭാ പൊതുസഭയെ അഭിസംബോധന ചെയ്യാന്‍ വ്യാഴാഴ്ച ന്യൂയോര്‍ക്കിലെത്തിയ അദ്ദേഹം വെറും എട്ട് മണിക്കൂറിനുള്ളില്‍ പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങി. 


ഫ്‌ലൈറ്റ് ട്രാക്കിംഗ് ആപ്പായ ഫ്‌ലൈറ്റ്റേഡാര്‍24 നല്‍കുന്ന വിവരമനുസരിച്ച് ഗ്രീസ്, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെയാണ് നെതന്യാഹുവിന്റെ വിമാനം സഞ്ചരിച്ചത്. 

ഈ മൂന്ന് രാജ്യങ്ങളും ഐ.സി.സി സന്ധിയിലെ അംഗങ്ങളാണെങ്കിലും, വ്യോമപാതയിലൂടെ സഞ്ചരിക്കുന്ന വിമാനത്തിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്യാന്‍ സന്ധിയില്‍ പ്രത്യേക വ്യവസ്ഥകളില്ലെന്ന് വ്യക്തമാക്കി ഫ്രാന്‍സ് തങ്ങളുടെ നടപടിയെ ന്യായീകരിച്ചു.

അതേസമയം, ന്യൂയോര്‍ക്കിലെത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ന്യൂയോര്‍ക്ക് മേയര്‍ സോഹ്‌റാന്‍ മമദാനി, തനിക്ക് അതിനുള്ള നിയമപരമായ അധികാരമില്ലെന്ന് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. 


എന്നാല്‍ നെതന്യാഹുവിന്റെ യു.എന്‍ പ്രസംഗത്തിന് പിന്നാലെ, അദ്ദേഹം ഇപ്പോഴും യുദ്ധക്കുറ്റത്തിനും മാനവികതയ്ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഐ.സി.സി അറസ്റ്റ് വാറന്റ് നേരിടുന്ന വ്യക്തിയാണെന്ന വസ്തുത മായ്ച്ചുകളയാന്‍ ആര്‍ക്കും കഴിയില്ലെന്ന് മമദാനി തിരിച്ചടിച്ചു. 


ഗാസയിലെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ചാണ് 2024 നവംബറില്‍ ഐ.സി.സി നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 

ഇസ്രായേല്‍ ഈ സന്ധിയില്‍ ഒപ്പുവെച്ചിട്ടില്ലെങ്കിലും ഫലസ്തീന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി സ്വീകരിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് സ്വന്തമായി പോലീസ് സേനയില്ലാത്തതിനാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ 125 അംഗരാജ്യങ്ങളുടെ സഹകരണത്തെയാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ആശ്രയിക്കുന്നത്.

 

Get more updates from Pudukad News on Google